Kerala

പുസ്തക പ്രകാശനം ശ്രദ്ധേയമായി

The book release was notable

ദേശമംഗലം: ആറംങ്ങോട്ടുകര വയലി ഫോക് ലോർ ഗ്രൂപ്പും പാലക്കാട് അഹല്യ പബ്ളിക്കേഷനും ചേർന്ന് ഒരുക്കിയ ‘മഴോത്സവം’ മഴ മണ്ണിനോട് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.

2021 ഏപ്രിൽ 17ന് പാലക്കാട് അഥർവവേദയ ഭൈഷജ്യയജ്ഞത്തിൽ വെച്ച് അഥർവവേദ ഗവേഷകൻ ഡോ: പാലനാട് വാസുദേവൻ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു .

‘മഴോത്സവം’ മഴ മണ്ണിനോട് എന്ന പുസ്തകം ഏറെ നാളത്തെ പരിശ്രമഫലമായാണ് ഇറക്കാൻ സാധിച്ചതെന്ന് വയലി ഡയറക്ടർ വിനോദ് നമ്പ്യാർ പറഞ്ഞു . 2019 ൽ ചെറുതുരുത്തി പനമന യിൽ നടന്ന മഴോത്സവത്തിൽ നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തവരുടെ കവിതകളും , കഥകളും ചേർത്ത് ഒരു സുവനീർ ഇറക്കുക എന്ന ആശയമാണ് ആദ്യം വന്നതെങ്കിലും പിന്നീടുള്ള ചർച്ചകളിൽ അത് രണ്ട് പുസ്തകങ്ങളിലേക്ക് എത്തിചേർന്നുവെന്നതാണ് യാഥാർത്ഥ്യമെന്നും പരിശ്രമത്തിന്റെ ഫലം ഓരോ എഴുത്തിലും കാണാമെന്നും അദ്ധേഹം പറഞ്ഞു .
ഇത് വെറും രണ്ട് പുസ്തകങ്ങൾ മാത്രമല്ല, മറിച്ച് മനുഷ്യനും, മണ്ണും, മഴയും, പുഴയും എല്ലാം ഒത്തിണക്കി കൊണ്ട് കഥകളായും കവിതകളായും ലേഖനങ്ങളായും കുറിപ്പുകളായും മഴ ഓർമ്മകളായും മഴ ചിത്രങ്ങളായും നിങ്ങൾക്കൊരു പ്രത്യേക അനുഭവം തന്നെ നൽകുമെന്ന് ‘വിമ’ കോർഡിനേറ്റർ വിശ്വനാഥ് വരവൂർ പറയുന്നു .

പുതിയ എഴുത്തുകാർക്കുള്ള ഒരിടം കൂടിയാണ് ഈ പുസ്തകങ്ങൾ ,കഥകളും കവിതകളും മറ്റും വായനക്കാർക്ക് പുത്തൻ ഉണർവ് നൽകുന്നു . പ്രഗത്ഭരായ എഴുത്തുകാരുടെ മഴ അനുഭവങ്ങളും ,കുറിപ്പുകളുമായി രണ്ടാമത്തെ പുസ്തകം പുതുതലമുറക്ക് ഒരു മുതൽകൂട്ടു തന്നെയാണ്.

പുസ്തകത്തിന്റെ എഡിറ്റോറിയൽ കോർഡിനേറ്റർ വിനോദ് നമ്പ്യാരും ,ബോർഡ് അംഗങ്ങളായി അലിഫ് ഷാ, സുബ്രമണ്യൻ ദേശമംഗലം, വിശ്വനാഥ് വരവൂർ, വിനോദ് നീട്ടിയത്ത് , ഷീജ വിജീഷ് , ബാബുകാങ്കലാത്ത്, കെ.കെ.ഉണ്ണികൃഷ്ണൻ, ശരത് വയലി എന്നിവരും ഉപദേശക സമിതി അംഗങ്ങളായി ഡോ: രാജൻ ചുങ്കത്ത്, ടി .ടി.പ്രഭാകരൻ , വി.കെ.ശ്രീധരൻ ,ടി.കെ.പുഷകരൻ എന്നിവരുമാണ്.

620 രൂപ വിലവരുന്ന പുസ്തകം ഇപ്പോൾ 500 രൂപക്ക് ലഭിക്കുവാൻ
GPay: 8289996894 ( വിശ്വനാഥ് )
A/C No: 31543808226
IFC SBINOOOO760
Branch: Shornur
Name: Vayali folklore Group എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്

റിപ്പോർട്ട്: ബാബു കാങ്കലാത്ത്

Vasco Ad

INVERTOR/UPS

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button