Gulf News

മൂന്ന് മാസം മുമ്പ് ദുബായില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

The body of a Malayali youth who went missing in Dubai three months ago has been found

ദുബായ്: മൂന്ന് മാസം മുമ്പ് ദുബായിൽ വെച്ച് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. മോർച്ചറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് വടകര കൊയിലാണ്ടി സ്വദേശി അമല്‍ സതീഷിനെ ആണ് മൂന്ന് മാസം മുമ്പ് ദുബായിൽ വെച്ച് കാണാതെയാകുന്നത്. ഒക്ടോബര്‍ 20 മുതൽ ഈ ചെറുപ്പക്കാരനെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല. 29 വയസായിരുന്നു.

ദുബായിലെ അല്‍ വര്‍സാനില്‍ നിന്നാണ് യുവാവിനെ കാണാതാകുന്നത്. കണ്ടെത്തുന്നതിന് വേണ്ടി വ്യാപകമായ അന്വേഷങ്ങൾ നടത്തിയിരുന്നു. വര്‍സാനിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ആണ് അമൽ ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് വൈകുന്നേരം 4.30ഓടെ പുറത്തിറങ്ങി. പിന്നീട് ആളെെ കാണാതെയാകുകയായിരുന്നു. അമലിന്റെ പിതാവ് ഉൾപ്പടെ ദുബായിൽ എത്തി തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചില്ല. ദുബായ് പോലീസിൽ പരാതി നൽകിയിരുന്നു. ഇത് അനുസരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ഒരു സുഹൃത്തിനെ ഇദ്ദേഹം വിളിച്ചിരുന്നു. ഒരു കാടുള്ള പ്രദേശത്തുക്കൂടി താൻ യാത്ര ചെയ്യുകയാണെന്നും ഇപ്പോൾ ബസിലാണ് ഉള്ളതെന്നും അമൽ സുഹൃത്തിനോട് പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ ഫോൺ ഓഫായിരുന്നു. തുടർന്നു ദുബായിയുടെ വിവിധ ഭാഗങ്ങളിൽ സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷിച്ചു. എന്നാൽ ഫലമുണ്ടായില്ല. അമലിനെ കാണാനില്ലെന്ന് പറഞ്ഞു മാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു. അമലിന്റെ പിതാവ് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

ദുബായിലെ മോര്‍ച്ചറിയില്‍ അമലിന്റെ മൃതദേഹം ഉണ്ടെന്ന് ഇതിന്റെ ഇടയിൽ റിപ്പോർട്ട് വന്നു. രണ്ടാഴ്ച മുമ്പ് ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയില്‍ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. മറ്റു നടപടികൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവര്‍ത്തകരായ നസീര്‍ വാടാനപ്പള്ളി, തമീം അബൂബക്കര്‍ പുറക്കാട്, ഫൈസല്‍ കണ്ണോത്ത് എന്നിവർ ഉണ്ട്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button