ആശുപത്രിയിൽ നിന്ന് കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം ഓടയിൽ നിന്ന് കണ്ടെത്തി
The body of a Covid patient who went missing from the hospital was found in a ditch
വാരണാസി: കൊവിഡ് വ്യാപിക്കുന്നതിനിടെ ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ ഞെട്ടിക്കുന്ന സംഭവം. ആശുപത്രിയില്‍ നിന്നും കാണാതായ കൊവിഡ് രോഗി മരിച്ച നിലയില്‍. ഇയാളുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെടുത്തു. ആശുപത്രിക്ക് സമീപത്ത് തന്നെയുളള മാലിന്യ ഓടയില്‍ നിന്നാണ് രോഗിയുടെ മൃതദേഹം കണ്ടെടുത്തത്. രോഗിയെ ആശുപത്രിയില്‍ നിന്ന് കാണാതായി ഒരു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ബിഎച്ച് യു കൊവിഡ് പ്രത്യേക ആശുപത്രിയില്‍ ആയിരുന്നു രോഗി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. തിങ്കളാഴ്ചയാണ് മൃതദേഹം ലഭിച്ചത്. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. കൊവിഡ് രോഗിയെ കൊലപ്പെടുത്തിയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
ആശുപത്രി അധികൃതര്‍ക്കെതിരെയാണ് രോഗിയുടെ കുടുംബം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. അവയവക്കടത്തിന് വേണ്ടി കൊവിഡ് രോഗിയെ ആശുപത്രി അധികൃതര്‍ തന്നെ കൊലപ്പെടുത്തിയതാണ് എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. രോഗിയുടെ കിഡ്‌നി എടുത്തതിന് ശേഷം ഓടയില്‍ തളളിയതാണ് എന്നും കുടുംബം ആരോപിക്കുന്നു. രോഗിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തയതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ചു. തുടര്‍ന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
ഞായറാഴ്ച വൈകിട്ടോടെയാണ് ബിഎച്ച്യു ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ നിന്ന് രോഗിയെ കാണാതായത്. തുടര്‍ന്ന് ദാഫിയിലെ ലങ്ക പോലീസ് സ്‌റ്റേഷനില്‍ ബന്ധുക്കള്‍ രോഗിയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. വാഹനാപടകത്തില്‍ പരിക്കേറ്റാണ് രോഗിയെ കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി .ഞായറാഴ് വൈകിട്ട് കൊവിഡ് വാര്‍ഡില്‍ നിന്ന് ഇയാളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് സമീപത്തുളള ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.