Qatar

ഐ എസ് സി ഇയർ ഓഫ് സ്പോർട്സ് – ക്യാമ്പയിൻ ഉത്ഘാടനം അംബാസിഡർ നിർവഹിക്കും

The Ambassador will inaugurate the ISC Year of Sports - Campaign

ദോഹ: ജനങ്ങളെ കായികരംഗവുമായി കൂടുതൽ അടുപ്പിക്കുക, സ്പോർട്സ് ജീവിത ചര്യയുടെ ഭാഗമാക്കിമാറ്റി ആരോഗ്യമുള്ള ജീവിത ക്രമം രൂപപ്പെടുത്താൻ പ്രേരണ നൽകുക എന്നീ ലക്ഷ്യങ്ങളോടെ ഇന്ത്യ ഗവൺമെന്റ് ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുന്ന ഫിറ്റ് ഇന്ത്യ മൂവ്മെന്റ് ക്യാമ്പയിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുക, 2022 ഫിഫ ലോക കപ്പിന് ഇന്ത്യൻ സമൂഹത്തിന്റെ പരിപൂർണ പിന്തുണ ഉറപ്പു വരുത്തുക എന്നീ ഉദ്ദേശങ്ങളോടെ ഇന്ത്യൻ എംബസിയുടെ അപെക്‌സ്‌ ബോഡികളിൽ ഒന്നായ ഇന്ത്യൻ സ്പോർട്സ് സെന്റർ നടപ്പിൽ വരുത്തുന്ന ഐ എസ് സി ഇയർ ഓഫ് സ്പോർട്സ് ക്യാമ്പയിന്റെ ഔദ്യോഗിക ഉത്ഘാടനം, 09-10-2020 വെള്ളിയാഴ്‌ച വൈകിട്ട് 6:30 നു ബഹുമാന്യനായ ഇന്ത്യൻ അംബാസ്സഡർ ഡോ. ദീപക് മിത്തൽ നിർവഹിക്കും.

തുമാമയിലെ ഐ ഐ സി സി ഹാളിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് പരിപാടി. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കുകയെങ്കിലും മുഴുവൻ സ്പോർട്സ് പ്രേമികൾക്കും സൗകര്യപ്രദമാവുന്ന രീതിയിൽ സൂം പ്ലാറ്ഫോമിലൂടെയും ഐ എസ് സി ഫേസ്ബുക് പേജിലൂടെയും (iscqat) പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ മിനി മാരത്തോൺ, സൈക്ലിംഗ്, ഫുട്സാൽ, ഇൻഡോർ വോളിബാൾ, ലോൺ ക്രിക്കറ്റ്, സോക്കർ ബോൾ ജഗ്ലിംഗ്, ക്രിക്കറ്റ് ബോൾ ജഗ്ലിംഗ്, അപ്പർ & ലോവർ ആം ചലഞ്ച്, സുമ്പ, യോഗ, യോഗ മെഡിറ്റേഷൻ, ഫിറ്റ്നസ് ചലഞ്ച്, റാപിഡ് ചെസ്സ്, ഓൺലൈൻ സ്പോർട്സ് ക്വിസ്, സ്വിമ്മിങ്, കാരംസ് ബീച്ച് വോളിബാൾ, സെവൻസ് ഫുട്ബാൾ, ടേബിൾ ടെന്നീസ് തുടങ്ങി 30 ലധികം മത്സരങ്ങളും പ്രോഗ്രാമുകളുമാണ് സംഘടിപ്പിക്കുന്നത്.

നാളെ നടക്കുന്ന ഐ എസ് സിയുടെ പുതിയ വെബ്സൈറ്റ് ഉത്ഘാടനം, ഐ എസ് സി ഇയർ ഓഫ് സ്പോർട്സ് ലോഗോ പ്രകാശനം എന്നിവ ചടങ്ങിന് മിഴിവേകും. വാർഷിക പരിപാടികളുടെ നടത്തിപ്പിനായി ഇപി അബ്ദുറഹ്മാൻ, ഷറഫ് പി ഹമീദ്, ആഷിക് അഹമ്മദ്, സഫീർറഹ്മാൻ, നിഷ അഗർവാൾ എന്നിവരട ങ്ങിയ സബ്‌കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം നടത്തി വരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button