Qatar

ഏഴാമത് ചാലിയാർദോഹ സ്പോർട്സ് ഫെസ്റ്റിന് ഫുട്ബോൾ മത്സരത്തോടെ തുടക്കമായി

The 7th Chaliyardoha Sports Fest kicks off with a football match

ദോഹ: മൂന്നു മാസം നീണ്ടുനിൽക്കുന്ന ഏഴാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിന് ആവേശകരമായ ഫൈവ്സ് ഫുട്ബോൾ മത്സരത്തോടെ തുടക്കമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ മത്സരങ്ങളുടെ സുഖമമായ നടത്തിപ്പിന് വേണ്ടിയാണ് ഈ വർഷം നേരത്തെ തന്നെ കായിക മത്സരങ്ങൾ ആരംഭിച്ചത് ആദ്യ ഇനമായ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ വാഴക്കാടിനെ പരാജയപ്പെടുത്തി കൊടിയത്തൂർ ജേതാക്കളായി. സെമി ഫൈനലിസ്റ്റുകൾ ആയ ചാലിയാർ, ഫറോക്ക് പഞ്ചായത്തുകൾ മൂന്നാം സ്ഥാനത്തിന് അർഹരായി. അമേരിക്കൻ അക്കാദമി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ടൂർണമെന്റ് ഐ എസ് സി വൈസ് പ്രസിഡന്റ് ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു.ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരി ഷൗക്കത്തലി TAJ ഏഴാമത് സ്പോർട്സ് ഫെസ്റ്റ് ഔദോഗിക പ്രഖ്യാപനം നടത്തി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ പരിപാടിക്ക് ജനറൽ സെക്രട്ടറി സമീൽ അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് ഫറൂഖ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് വിംഗ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, ചീഫ് അഡ്വൈസർ വി സി മഷൂ ദ്, രതീഷ് കക്കോവ് ,ട്രഷറർ കേശവ് ദാസ്, അഭി ചുങ്കത്തറ തുടങ്ങിയവർ സംസാരിച്ചു.

ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമാപനച്ചടങ്ങിൽ അബ്ദുല്ല ട്രേഡിങ്ങ് എംഡി ബാലൻ മാണഞ്ചേരി ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് അവാർഡും കൈമാറി. ചാലിയാർ നദീ തീരത്തുള്ള പഞ്ചായത്തുകളിൽ നിന്നുള്ളവർക്കായി ബാഡ്മിന്റൺ, ക്രിക്കറ്റ്‌ ടൂർണമെന്റുകളും നീന്തൽ മത്സരങ്ങളും കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള മറ്റു മത്സരങ്ങളും വരും ദിവസങ്ങളിൽ ചാലിയാർ ദോഹ സംഘടിപ്പിക്കുന്നുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button