Kerala Rural

തളി നെഹ്റു സ്മാരക വായനശാല; ശിലാസ്ഥാപനം എംഎൽഎ യൂആർ പ്രദീപ് നിർവഹിച്ചു

Thali Nehru Memorial Library; The foundation stone was laid by MLA UR Pradeep

വടക്കാഞ്ചേരി: തളി നെഹ്റു സ്മാരക വായനശാലക്ക് ബഹു: ചേലക്കര എംഎൽഎ യുആര്‍ പ്രദീപ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗപ്പെടുത്തി വിപുലീകരിക്കുന്ന വായനശാല കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം എംഎൽഎ യൂആർ പ്രദീപ് നിർവഹിച്ചു.

വരവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി വിജയലക്ഷ്മി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ശ്രീമതി കദീജകുട്ടി ടീച്ചർ, ബ്ളോക് പഞ്ചായത്ത് മെമ്പർ ശ്രീ കെ എം ഹനീഫ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ എ മോഹനൻ, ശ്രീ സി ഗോപകുമാർ, ഗ്രാമപഞ്ചായത്തംഗം ശ്രീ കെ കെ ബാബു, ശ്രീ വി കേ രവീന്ദ്രനാഥൻ, എന്നിവർ സംസാരിച്ചു.

അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. വായനശാല സെക്രട്ടറി ശ്രീ സി കേ വിനോദ് സ്വാഗതവും , പ്രസിഡന്റ് ശ്രീ എ വി ശ്രീധരൻ നന്ദിയും പറഞ്ഞു

റിപ്പോർട്ട്: ബാബു കാങ്കലാത്ത്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button