4ജി വേഗത മെച്ചപ്പെടുത്തി ടെലികോം കമ്പനികള്‍- ഡൗണ്‍ലോഡില്‍ ഒന്നാമത് ജിയോ
Telecom companies improve 4G speeds - Jio leads in downloads
നെറ്റ് വര്‍ക്ക് വേഗത മെച്ചപ്പെടുത്തി ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ ടെലികോം കമ്പനികള്‍. സെപ്റ്റംബര്‍ മാസത്തെ നെറ്റ് വര്‍ക്ക് സ്പീഡ് വിവരങ്ങള്‍ ട്രായ് പുറത്തുവിട്ടു. മൈ സ്പീഡ് ആപ്പ് ഉപയോഗിച്ച് കണ്ടെത്തിയ വിവരങ്ങളാണ് ട്രായ് പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ റിലയ്ന്‍സ് ജിയോ 19.3 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗതയുമായി പട്ടികയില്‍ മുന്നിലുണ്ട്.
അതേസമയം ഡൗണ്‍ലോഡ് വേഗത്തില്‍ ഐഡിയ രണ്ടാമതാണ്. 15.9 എംബിപിഎസ് ആണ് ഐഡിയയുടെ ശരാശരി ഡൗണ്‍ലോഡ് വേഗത. ഓഗസ്റ്റില്‍ ഐഡിയയ്ക്ക് 8.6 എംബിപിഎസ് ശരാശരി വേഗം രേഖപ്പെടുത്തിയിരുന്നു.
ഐഡിയയ്ക്ക് തൊട്ടുപിറകിലായി വോഡഫോണുണ്ട്. 7.9 എംബിപിഎസ് ആണ് വോഡഫോണിന്റെ ഡൗണ്‍ലോഡ് വേഗം. ഓഗസ്റ്റില്‍ ഇത് 7.8 എംബിപിഎസ് ആയിരുന്നു.
രാജ്യത്തെ ഏറ്റവും വേഗം കുറഞ്ഞ 4ജി നെറ്റ് വര്‍ക്കായി തുടരുകയാണ് എയര്‍ടെല്‍. 7.5 ആണ് എയര്‍ടെലിന്റെ ഡൗണ്‍ലോഡ് വേഗത. ഓഗസ്റ്റിലും ഇതേ വേഗത തന്നെ ആയിരുന്നു.
അപ് ലോഡ് വേഗതയുടെ കാര്യത്തില്‍ വോഡഫോണ്‍ ആണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 6.5 എംബിപിഎസ് ആണ് വോഡഫോണിന്റെ ശരാശരി അപ് ലോഡ് വേഗത. ഓഗസ്റ്റില്‍ 6.2 എംബിപിഎസ് ആയിരുന്നു ഉണ്ടായിരുന്നത്. ഇത് വര്‍ധിച്ചിട്ടുണ്ട്.
6.4 എംബിപിഎസ് വേഗതയുമായി ഐഡിയ യാണ് അപ് ലോഡ് സ്പീഡിന്റെ കാര്യത്തില്‍ രണ്ടാമത്. ഓഗസ്റ്റില്‍ 5.7 ആയിരുന്നു ഐഡിയയുടെ അപ് ലോഡ് വേഗത.
സെപ്റ്റംബറിലെ 4ജി അപ് ലോജ് വേഗത്തില്‍ എയര്‍ടെലും, ജിയോയും ഒരുപോലെയാണ് 3.5 എംബിപിഎസ് ആണ് ഇരു കമ്പനികളുടെയും ശരാശരി അപ് ലോഡ് വേഗത. ഓഗസ്റ്റില്‍ എയര്‍ടെല്‍ 3.3 എംബിപിഎസും, ജിയോ 3.2 ഉം രേഖപ്പെടുത്തിയിരുന്നു.