India

തെലങ്കാനയില്‍ BRSനെ അട്ടിമറിയ്ക്കുമോ കോണ്‍ഗ്രസ്‌? ത്രികോണ മത്സരത്തില്‍ താമര വിജയം കൊയ്യുമോ?

Telangana Exit Poll 2023

തെലങ്കാനയിൽ വോട്ടെടുപ്പ് അവസാനിച്ചിരിയ്ക്കുകയാണ്. സംസ്ഥാനത്ത് ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും കോൺഗ്രസും ബിജെപിയും തമ്മിലുള്ള ആവേശകരമായ ത്രികോണ പോരാട്ടമായിരുന്നു.

കെസിആറിന് മുഖ്യമന്ത്രി പദവി നല്‍കിക്കൊണ്ട് തുടർച്ചയായി മൂന്നാം തവണയും അധികാരത്തില്‍ തുടരാന്‍ ബിആർഎസ് ശ്രമിക്കുമ്പോൾ  2013-ൽ രൂപീകൃതമായതിന് ശേഷം ആദ്യമായി സംസ്ഥാനത്ത് അധികാരത്തില്‍ എത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

മൂന്ന്  പാർട്ടിയിലേയും മുതിർന്ന നേതാക്കൾ വോട്ടർമാരെ ആകർഷിക്കാനായി ഒരു പഴുതും വിടാതുള്ള തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു തെലങ്കാനയില്‍ നടത്തിയത്.  ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നീ പ്രമുഖര്‍ പ്രചാരണത്തിനായി അണിനിരന്നിരുന്നു. അതേസമയം, കോണ്‍ഗ്രസിന് വേണ്ടി  മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ബിആർഎസിനും ബിജെപിക്കുമെതിരെ പാർട്ടിയുടെ ആക്രമണത്തിന് നേതൃത്വം നൽകി.

ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിക്ക് വേണ്ടി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, എംഎൽസി കെ കവിത, സംസ്ഥാന മന്ത്രി കെ ടി രാമറാവു എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി.

സംസ്ഥാനത്ത് ആകെ 3.17 കോടി വോട്ടർമാരാണ് ഉള്ളത്. ആകെയുള്ള 119 അംഗ നിയമസഭയിലേക്ക്  ദേശീയ, പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ 109 പാർട്ടികൾക്കായി 2,290 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
തെലങ്കാനയില്‍ ആകെയുള്ള 119 സീറ്റുകളിലേയ്ക്ക് ഒട്ടഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ TRS 88 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്‌ 19 സീറ്റുകള്‍ ആണ് നേടിയത്.  സംസ്ഥാനത്ത് ഇക്കുറി ശക്തമായ തികോണ മത്സരമായിരുന്നു നടന്നത്. എന്നാല്‍, പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങള്‍ പറയുന്നത് മറ്റൊന്നാണ്…

തെലങ്കാന എക്‌സിറ്റ് പോൾ 2023

പോൾസ്‌ട്രാറ്റ് എക്‌സിറ്റ് പോൾ പ്രകാരം ബിആർഎസ് 48-58 സീറ്റുകൾ നേടും. എന്നാല്‍ ഒപ്പത്തിനൊപ്പം കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഉണ്ട്. കോൺഗ്രസ് 49-59 സീറ്റുകൾ നേടി സംസ്ഥാനത്ത്  വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം. ശക്തമായ പ്രചാരണം കാഴ്ചവച്ച ബിജെപി 5-10 സീറ്റുകളും എഐഎംഐഎമ്മിന് 6-8 സീറ്റുകളും നേടും

തെലങ്കാനയിൽ കോണ്‍ഗ്രസ് 56 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ ഫലം. സംസ്ഥാനം ഭരിക്കുന്ന ബിആര്‍എസ് 48 സീറ്റിലേക്ക് ഒതുങ്ങും. ബിജെപി 10 സീറ്റ് നേടുമെന്നും സർവേ ഫലം പറയുന്നു.

ഇത്തവണ തെലങ്കാനയില്‍ 103 എംഎൽഎമാർ വീണ്ടും ജനവിധി തേടുന്നു, അവരിൽ ഭൂരിഭാഗവും ഭരണകക്ഷിയായ ബിആർഎസിൽ പെട്ടവരാണ്.  ഡിസംബർ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button