തേജസ്വി വളരെ നല്ല കുട്ടിയാണ്, പക്ഷേ സംസ്ഥാനം ഭരിക്കാറായിട്ടില്ല; ഉമാഭാരതി
Tejaswi is a very good boy, but has not ruled the state; Uma Bharati
ഭോപ്പാൽ: ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ആർജെഡി നേതാവ് നേതാവ് തേജസ്വി യാദവിനെ പുകഴ്ത്തി ബിജെപി നേതാവ് ഉമാഭാരതി. തേജസ്വി ചെറുപ്പമാണെന്നും സംസ്ഥാനം ഭരിക്കാനുള്ള അനുഭവ സമ്പത്തില്ലെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് തേജസ്വി അധികാരം നേടിയിരുന്നെങ്കിൽ ഭരണത്തിന് ചുക്കാൻ പിടിക്കുന്നത് ലാലുവായിരുന്നേനെയെന്നും ഉമാഭാരതി പറഞ്ഞു. ദേശീയ മാധ്യമമായ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘തേജസ്വി വളരെ നല്ല കുട്ടിയാണ്. പക്ഷേ ബിഹാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയാണ് ഉണ്ടായത്. കാരണം ബിഹാറിനെ നയിക്കാന്‍ തേജസ്വിക്കാവില്ല. ഫലത്തില്‍ ബീഹാറിന്റെ ഭരണത്തില്‍ ലാലു പ്രസാദ് യാദവ് ചുക്കാന്‍ പിടിക്കുകയും അദ്ദേഹം ബീഹാറിനെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുകയും ചെയ്‌തേനെ. തേജസ്വിക്ക് പ്രായമാകുമ്പോള്‍ നയിക്കാനാകും; ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവേ ഉമാഭാരതി പറഞ്ഞു.
മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച ഉമാഭാരതി കമല്‍നാഥ് ഈ തെരഞ്ഞെടുപ്പില്‍ വളരെ നന്നായി മത്സരിച്ചെന്നും ഒരുപക്ഷേ സര്‍ക്കാരിനെ നല്ല രീതിയില്‍ നയിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും പറഞ്ഞു. ‘വളരെ മാന്യനായ വ്യക്തിയാണ് തന്റെ മൂത്ത സഹോദരനെ പോലെ ആണ് കമല്‍നാഥ്. വളരെ തന്ത്രപരമായാണ് അദ്ദേഹം ഈ തെരഞ്ഞെടുപ്പിൽ പോരാടിയത്’ ഉമാഭാരതി പറഞ്ഞു.
243 അംഗ നിയമസഭയിൽ 125 സീറ്റുകളാണ് എൻഡിഎ നേടിയത്. തേജസ്വി യാദവിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് ലഭിച്ചത് 110 സീറ്റുകളും. 75 സീറ്റുകളുമായി ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എൻഡിഎയിൽ 74 സീറ്റുകൾ നേടിയ ബിജെപിയാണ് മുന്നിൽ. നിതീഷ് കുമാർ തന്നെ സംസ്ഥാനത്തെ നയിക്കുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.