India

തമിഴ് നടൻ അരുൺ അലക്സാണ്ടർ അന്തരിച്ചു

Tamil actor Arun Alexander has passed away

ശ്രദ്ധേയനായ തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 48 വയസ്സുള്ള അദ്ദേഹത്തിന് മരണം സംഭവിച്ചത്. സംവിധായകൻ ലോകേഷ് കനകരാജാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്‍റെ മരണവാർത്തയറിയിച്ചത്. കൊലമാവ് കോകില, കൈതി, ബിഗിൽ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

താങ്കൾ ഇത്രപെട്ടെന്ന് ഞങ്ങളെ വിട്ടുപിരിയുമെന്ന് കരുതിയില്ല, കരച്ചിൽ നിയന്ത്രിക്കാനാവുന്നില്ല. പകരം വയ്ക്കാനാവാത്തയാളായിരുന്നു താങ്കള്‍, ഹൃദയത്തിൽ എന്നുമുണ്ടാകും, ലോകേഷ് കനകരാജ് അദ്ദേഹത്തിന്‍റെ മരണവാർത്ത പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്. ദളപതി വിജയ് നായകനാകുന്ന മാസ്റ്റര്‍, ശിവകാര്‍ത്തികേയന്‍റെ ഡോക്ടര്‍ എന്നീ സിനിമകളിലാണ് ഒടുവിൽ അദ്ദേഹം അഭിനയിച്ചത്.

അവഞ്ചേർസ്, അക്വാമാൻ എന്നീ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകള്‍ക്ക് പ്രധാന കഥാപാത്രങ്ങൾക്ക് ശബ്‍ദം നൽകിയിട്ടുമുണ്ട് അദ്ദേഹം. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ നിരവധി തമിഴ് സിനിമാ താരങ്ങളും അണിയറപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button