India

ട്വിറ്ററിൽ സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗി ബഹിഷ്‌ക്കരണം

Swiggy boycott after Somato on Twitter

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണവിതരണ ആപ്ലിക്കേഷനായ സ്വിഗ്ഗിക്ക് എതിരെ ട്വിറ്ററിൽ വലിയതോതിൽ ബഹിഷ്കരണ ആഹ്വാനം. രാജ്യത്ത് കൊടുമ്പിരി കൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഹാഷ്ടാഗ് പ്രചരിക്കുന്നത്.

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഒരു പാരഡി അക്കൗണ്ടിൽ നിന്നും വന്ന ട്വീറ്റും അതിന് മറുപടിയായി സ്വിഗ്ഗി ഔദ്യോഗിക അക്കൗണ്ടിൽ നിന്നും വന്ന ട്വീറ്റുമാണ് ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

കര്‍ഷക സമരത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചു ഇട്ട ട്വീറ്റാണ് ഇത്തരത്തിൽ പ്രശ്നമായിരിക്കുന്നത്. നിമോ തായ് 2.0 എന്ന് ട്വിറ്റര്‍ അക്കൗണ്ടിൽ നിന്നായിരുന്നു പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റ് വന്നിരിക്കുന്നത്.

“കര്‍ഷകരുടെ പ്രതിഷേധത്തെ കുറിച്ച് എന്റെ ഭക്ത സുഹൃത്തുമായി തര്‍ക്കമുണ്ടായി. ഭക്ഷണത്തിനായി കര്‍ഷകരെ അവര്‍ ആശ്രയിക്കുന്നില്ലെന്ന് അവൻ പറഞ്ഞു. നമുക്ക് എപ്പോഴും സ്വിഗ്ഗിയിൽ നിന്നും ഭക്ഷണം ഓര്‍ഡർ ചെയ്യാൻ കഴിയുമല്ലോ… അവൻ ജയിച്ചു.” ഇങ്ങനെയായിരുന്നു വിവാദമായ ട്വീറ്റ്.

പരിഹാസ രൂപേണ വന്ന ഈ ട്വീറ്റിന് സ്വിഗ്ഗിയും മറുപടി നൽകി. അത് ഇങ്ങനെയാണ്

” ക്ഷമിക്കണം, ഞങ്ങള്‍ക്ക് വിദ്യാഭ്യാസം റീഫണ്ട് ചെയ്യാനാകില്ല”

സ്വീഗിയുടെ ഈ ട്വീറ്റിന് 6,300ലധികം റീട്വിറ്റുകളും 34,600 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. സ്വീഗ്ഗിയുടെ ഈ പ്രതികരണത്തോടെ വിവാദത്തിലേക്ക് മാറുകയായിരുന്നു. വലതുപക്ഷ അനുകൂലികള്‍ ആപ്പിന്റെ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വരികയും ചെയ്തു.

ഫുഡ് ഡെലിവറി ആപ്പിന്ഫെ ആളുകള്‍ പക്ഷം പിടിക്കുന്നത് ശരിയല്ലെന്നും ഇവര്‍ പറയുന്നു. ഇതിന് പിന്നാലെ, തുടര്‍ന്ന് ചിലർ സ്വിഗ്ഗി ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു. മറ്റുചിലര്‍ ഇത് ബഹിഷ്കരിച്ചുള്ള സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചു.

അതേസമയം, സ്വിഗ്ഗിക്ക് പിന്തുണയുമായി നിരവധിയാളുകള്‍ രംഗത്തുവന്നിട്ടുണ്ട്. നേരത്തെ സൊമാറ്റോയ്ക്കെതിരെയും ഇത്തരത്തിൽ ഒരു വിവാദമുണ്ടായിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button