സൂര്യയുടെ സൂരരൈ പോട്ര് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും; അപര്‍ണ ബാലമുരളി നായിക
Suriya's Soorarai Pottru will be released through Amazon Prime
ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ സൂരരൈ പോട്ര് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുക. ഒക്ടോബര്‍ 30 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
സുധാ കോങ്കര സംവിധാനം ചെയ്ത ചിത്രം എപ്രിലിലായിരുന്നു റീലിസ് ആകേണ്ടിയിരുന്നത്. വന്‍ തുകയ്ക്കാണ് ചിത്രം ആമസോണ്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ തമിഴില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ്.
പൊന്‍മകള്‍ വന്താല്‍ ആയിരുന്നു ആദ്യ ചിത്രം. ജ്യോതികയായിരുന്നു ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയതെന്നതും സവിശേഷതയാണ്.
മലയാള താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. പരേഷ് രാവല്‍, ജാക്കി ഷ്രോഫ്, മോഹന്‍ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, സതീഷ് സൂര്യയുടേതാണ് എഡിറ്റിങ്.