Kerala

മലയാളിയായ അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കുന്നതിനായി നയതന്ത്ര ഇടപെടലുമായി സുരേഷ് ​ഗോപി

Suresh Gopi Malayalam News

Suresh Gopi Malayalam News

വധശിക്ഷ കാത്ത് സൗദി ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കുന്നതിനായി ഇടപെട്ട് സുരേശ് ​ഗോപി. വിശദ വിവരങ്ങൾ അ​ദ്ദേഹം സൗദി അംബാസിഡറെ അറിയിച്ചു കഴിഞ്ഞു. അബ്ദുറഹീമിന്റെ ശിക്ഷാകാലാവധി നീട്ടിവെയ്ക്കാൻ ആവശ്യമായ നീക്കങ്ങൾ നടത്തുമെന്ന് സുരേഷ് ​ഗോപി അറിയിച്ചു. മന്ത്രിതല ഇടപെടൽ പ്രയോ​ഗിമകമല്ലെന്നും നയതന്ത്ര ഇടപെടലാണ് ഇവിടെ ആവശ്യമെന്നും സുരേഷ് ​ഗോപി പറഞ്ഞു. സംഭവത്തിൽ അനുകൂലമായ നീക്കം ഉടനെ ഉണ്ടാക്കുമെന്നും അ​ദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഫറൂക്ക് സ്വദേശിയാണ് അബ്ദുറഹ്മാൻ.  34 കോടി രൂപയാണ് അബ്ദുറഹ്മാനെ മോചിപ്പിക്കാനായി ആവശ്യമായ തുക. ഏപ്രിൽ 16നകം ഈ തുക ഇവിടെ ഏൽപ്പിക്കാൻ സാധിച്ചില്ലെങ്കിൽ വധശിക്ഷ നടപ്പിലാക്കും. മകന്റെ മോചനത്തിന് വേണ്ടി കനിവ് തേടുകയാണ് അബ്ദുറഹീമന്റെ പ്രായമായ മാതാവ്.18 വർഷങ്ങൾക്ക് മുമ്പാണ് അബ്ദുറഹമാൻ ജയിലിലാകാൻ കാരണമായ സംഭവം നടക്കുന്നത്.തന്റെ 26ാം വയസ്സിൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയതായിരുന്നു അബ്ദുറഹ്മാൻ.

ഡ്രൈവർ ജോലിക്ക് പുറമേ സ്പോൺസറുടെ കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹ്മാനുണ്ടായിരുന്നു. കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു ആ കുട്ടിക്ക് ഭക്ഷണം നൽകിയിരുന്നത്. ഒരിക്കൽ അബ്ദുറഹ്മാനും കുട്ടിയും വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കൈ ആ ഉപകരണത്തിൽ തട്ടി. പിന്നാലെ ബോധരഹിതനായ കുട്ടി മരണപ്പെടുകയായിരുന്നു.

<https://zeenews.india.com/malayalam/kerala/suresh-gopi-with-diplomatic-intervention-%E2%80%8Bin-the-case-of-kozhikode-native-sentenced-to-death-in-saudi-arabia-192345

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button