ഡല്‍ഹിയിൽ റെയിൽവേ ട്രാക്കിന് സമീപമുള്ള 48,000 ചേരികള്‍ ഒഴിപ്പിക്കാൻ സുപ്രീം കോടതി നിര്‍ദ്ദേശം
Supreme Court orders evacuation of 48,000 slums near railway tracks in Delhi
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള 48,000 ചേരികള്‍ ഒഴിപ്പിക്കണമെന്ന് നിര്‍ദ്ദേശവുമായി സുപ്രീം കോടതി. ഡല്‍ഹിയിലെ 140 കിലോമീറ്ററുള്ള റെയിൽവേ ട്രാക്കുകള്‍ക്ക് സമീപത്തുള്ള അനധീകൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് സുപ്രീം കോടതി ഡല്‍ഹി മുന്‍സിപ്പൽ കോര്‍പ്പറേഷനോടും റെയിൽവേയോടും ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്ന് മാസത്തിനുള്ളില്‍ ഇതിനെക്കുറിച്ചുള്ള കൃത്യമായ ആക്ഷൻ പ്ലാൻ ഉണ്ടാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഈ വിഷയത്തിൽ രാഷ്ട്രീയ നേതാക്കളുടേയോ മറ്റുള്ളവവരുടേയോ ഇടപെടൽ ഉണ്ടാകരുത് എന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു. അതിന് പുറമെ, റെയിൽവേ ട്രാക്കിലും സമീപത്തു നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ബാഗുകളും മറ്റും മലിനീകരണത്തിനും സുരക്ഷാ അപകടത്തിനും കാരണമാക്കുന്നുവെന്നും അതിനാൽതന്നെ നീക്കംചെയ്യാൻ റെയിൽവേയ്ക്കും മുനിസിപ്പൽ കോർപ്പറേഷനും (എംസിഡി) സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടയ ഓപ്പറേഷന്റെ 70 ശതമാനം ചിലവുകളും റെയിൽ വഹിക്കേണ്ടിവരും. ബാക്കിയുള്ള 30 ശതമാനം ഡല്‍ഹി സര്‍ക്കാര്‍ നല്‍കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.
ജനവാസ മേഖലകള്‍ ഒഴിപ്പിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. നേരത്തെ 2018 ഡല്‍ഹി ഹൈക്കോടതി സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അക്കാലത്ത്, ഉത്തരവിനെതിരെ രാഷ്ട്രീയ എതിർപ്പ് ഉണ്ടായിരുന്നു, എല്ലാ രാഷ്ട്രീയ പാർട്ടികളും ആ ക്ലസ്റ്ററുകളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.