Health

ഉരുകുന്ന ചൂട്; ഈ ഭക്ഷണങ്ങൾ കഴിക്കാൻ മറക്കരുത്

Summer Diet Tips Malayalam News

Summer Diet Tips Malayalam News

വേനൽക്കാലം അതികഠിനമായിരിക്കുകയാണ്. പല സംസ്ഥാനങ്ങളും ഉഷ്ണതരം​ഗ ഭീതിയിലാണ്. അമിതമായ ചൂട് പലപ്പോഴും ആരോ​ഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം എന്നിവ വേനൽക്കാലത്ത് നേരിടുന്ന പ്രശ്നങ്ങളാണ്. ഉയർന്ന ചൂടുള്ള സമയത്ത് ചില ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.

അതുപോലെ തന്നെ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമുണ്ട്. നിർജ്ജലീകരണത്തിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ ഏതെല്ലാമാണെന്ന് നോക്കാം.

തണ്ണിമത്തൻ: തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ ചൂടുള്ള സമയത്ത് തണ്ണിമത്തിൻ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയും തണ്ണിമത്തൻ നൽകുന്നു.

കുക്കുമ്പർ: ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് കുക്കുമ്പർ. ഇതിൽ കലോറി കുറവാണ്. ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകളും ഇത് നൽകുന്നു.

ഇലക്കറികൾ: ചീര, കെയ്ൽ തുടങ്ങിയ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. അവയിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവയും അവശ്യ പോഷകങ്ങളും ഈ ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു.

ബെറി ഫ്രൂട്ട്സ്: സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ രുചികരം മാത്രമല്ല, ശരീരത്തിന് ജലാംശം നൽകുന്നവയുമാണ്. ഇവയിൽ ആന്റി ഓക്സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

സിട്രസ് ഫലങ്ങൾ: ഓറഞ്ച്, നാരങ്ങ, ​ഗ്രേപ് ഫ്രൂട്ട് തുടങ്ങിയ ജലാംശം നൽകുന്ന പഴങ്ങളാണ്. ഇവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചൂടുള്ള കാലാവസ്ഥയിൽ നിങ്ങളുടെ പ്രതിരോധശേഷി മികച്ചതാക്കാൻ സഹായിക്കും.

തേങ്ങാവെള്ളം: വിയർപ്പ് മൂലം നഷ്ടപ്പെടുന്ന ജലാംശവും ശരീരത്തിലെ ധാതുക്കളും വീണ്ടും ലഭിക്കാൻ തേങ്ങാവെള്ളം മികച്ചതാണ്. തേങ്ങാവെള്ളത്തിൽ പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകാനും ഉന്മേഷം നൽകാനും സഹായിക്കുന്നു.

<https://zeenews.india.com/malayalam/health-lifestyle/summer-diet-six-things-to-eat-and-avoid-for-healthy-digestion-in-hot-weather-194027

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button