Kerala

പാലക്കാട് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

Suicide Death woman and daughter died of burns in vallapuzha palakkad

Malayalam News 

പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകളും മരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. ചെറുകോട് മുണ്ടക്കപ്പറമ്പിൽ ബീന (35), മകൾ നിഖ (12) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകൾ നിവേദ (6) പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ പൊള്ളലേറ്റ് മരിച്ച നിലയിലും രണ്ട് പെൺമക്കളെ പൊള്ളലേറ്റ നിലയിലും കണ്ടെത്തിയത്. ബീനയുടെ ഭർത്താവ് ജോലി സംബന്ധമായി വടകരയിലാണ് താമസം. രണ്ട് മാസത്തിലൊരിക്കലാണ് വീട്ടിൽ വന്നിരുന്നത്. ഭർത്താവിന്റെ മാതാപിതാക്കളും സഹോദരനും ഭാര്യയും ഇതേ വീട്ടിലാണ് താമസം.

വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് ബീനയും കുട്ടികളും കിടന്നിരുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഉണർന്ന വീട്ടുകാർ തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരുടെ സഹായത്തോടെയാണ് മുറി തുറന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

<https://zeenews.india.com/malayalam/kerala/suicide-death-woman-and-daughter-died-of-burns-in-vallapuzha-palakkad-192327

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button