Kerala
ഇങ്ങനെയൊരു വിജയം ഇവിടെ മാത്രം; പതിവ് തെറ്റിക്കാതെ ആന്തൂര്‍
Such a success is only here; Antur without the usual mistakes
കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ എതിരില്ലാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേപ്പോലെ തന്നെ എതിരില്ലാതെ ഇത്തവണയും ആന്തൂരില്‍ എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു. 28 വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം.
ആന്തൂരിലെ ആറ് വാര്‍ഡുകളിലാണ് എതിരില്ലാതെ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. 15 സീറ്റില്‍ ബിജെപി മത്സരിച്ചിരുന്നു 2015ലാണ് രൂപംകൊണ്ടത്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ 28 ഡിവിഷനുകളില്‍ 28ഉം സ്വന്തമാക്കിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്.
പതിവ് തെറ്റിക്കാതെ കനത്ത പോളിംഗാണ് ഇത്തവണയും ആന്തൂര്‍ നഗരസഭയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും അധികം പാര്‍ട്ടി ഗ്രാമങ്ങളുള്ള പ്രദേശങ്ങള്‍ കൂടിയാണ് ആന്തൂര്‍. വ്യവസായി സാജന്റെ ആത്മഹത്യ അടക്കമുള്ള വിവാദങ്ങളില്‍ ആന്തൂരില്‍ സിപിഎമ്മിനെ ബാധിച്ചില്ലെന്ന് വേണം വിലയിരുത്താന്‍