Qatar

സ്റ്റുഡന്റസ് ഇന്ത്യ ഖത്തർ ഇന്റർസോൺ ഡിബേറ്റ്: ദോഹ സോൺ ജേതാക്കൾ

Students India Qatar Interzone Debate: Doha Zone Winners

ദോഹ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്‌റ്റുഡന്റ്സ് ഇന്ത്യ ഖത്തർ ചാപ്റ്റർ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഇന്റർസോൺ ഡിബേറ്റ് മത്സരം സമാപിച്ചു. ഹേയ്ൻസ് അലക്സാണ്ടർ, എൽവിൻ ലിറ്റോ, അക്ഷയ് വിജിൽ എന്നിവർ അണിനിരന്ന ദോഹ സോൺ ജേതാക്കളായി. അഖിൽ അൻവർ, ജഅഫർ ഷമീം, ജൽവാൻ ജലീൽ എന്നിവരടങ്ങിയ റയ്യാൻ സോണിനാണ് രണ്ടാം സ്ഥാനം.

മികച്ച പ്രഭാഷകരായി ജഅഫർ ഷമീം, അക്ഷയ് വിജിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അൽ ഖോർ, മദീന ഖലീഫ സോൺ ടീമുകളും മത്സരത്തിൽ പങ്കെടുത്തു. ‘മാധ്യമ സ്വാതന്ത്ര്യവും ഭരണകൂടവും’ എന്ന തലക്കെട്ടിൽ നടന്ന ഡിബേറ്റ് ഫൈനലിൽ ഹിശാം, അമീൻ എന്നിവർ മോഡറേറ്റർമാരായിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന മത്സര പരിപാടിയിൽ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ പ്രസിഡന്റ് ഫായിസ് റഹ്‌മാൻ സ്വാഗതം പറഞ്ഞു.

Students India Qatar Interzone Debate

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button