Qatar
ഖത്തറില്‍ വെള്ളിയും ശനിയും ശക്തമായ പൊടിക്കാറ്റടിക്കും; ജാഗ്രതാ നിര്‍ദ്ദേശം
Strong dust storms in Qatar on Friday and Saturday; Caution
ദോഹ: വെള്ളിയാഴ്ച രാവിലെ മുതല്‍ ശനിയാഴ്ച വൈകിട്ട് വരെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ചില പ്രദേശങ്ങളില്‍ കാഴ്ചാ പരിധി കുറയാനിടയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റില്‍ തിരമാല എട്ടു മുതല്‍ 12 മീറ്റര്‍ വരെ ചിലയിടങ്ങളില്‍ ഉയര്‍ന്നേക്കാമെന്നും കടലില്‍ പോവുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഈ ദിവസങ്ങളില്‍ ചൂട് ഗണ്യമായി കുറയും. 11 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 14 വരെയായിരിക്കും വരെയായിരിക്കും കുറഞ്ഞ താപനില. 20നും 24നും ഇടയിലായിരിക്കും കൂടിയ താപനില.