India

വിചിത്ര രൂപം; ജീവിതം വനത്തിൽ; ദിവസവും സഞ്ചരിക്കുന്നത് 30 കിലോമീറ്റർ

Strange appearance; Life in the forest; Travels 30 km daily

ദിവസവും മുപ്പത് കിലോമീറ്റർ നടത്തം. കാട്ടിലകളും പുല്ലും ഭക്ഷണം. ഭിന്നശേഷിക്കാരനായ ആഫ്രിക്കൻ യുവാവിന്റെ അവസ്ഥയാണ് പറഞ്ഞുവരുന്നത്. വിചിത്ര രൂപമെന്ന അധിക്ഷേപത്തെത്തുടർന്നാണ് 21 കാരനായ യുവാവിന് കാടേറേണ്ടിവന്നത്. കുരങ്ങനെന്ന് വിളിച്ചാണ് നാട്ടുകാർ എല്ലിയെ അധിക്ഷേപിച്ചിരുന്നത്.

ന്റെ അഞ്ച് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട ശേഷം ആറാമതൊരുത്തൻ ജനിച്ചപ്പോൾ സൻസിമാൻ എല്ലി എന്ന യുവാവിന്റെ അമ്മ ആത്രയധികം ആശ്വസിച്ചു. “കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു നിൽക്കുന്ന സമയത്തായിരുന്നു എല്ലിയുടെ ജനനം. എന്നാൽ അവന്റെ മുഖം മറ്റ് മനുഷ്യരേക്കാൾ വ്യത്യസ്തം ആയിരുന്നതിനാൽ നാട്ടുകാർ പലപ്പോഴും അവനെ കളിയാക്കുകയും ആട്ടിയകറ്റുകയും ചെയ്തിരുന്നു. അവൻ സ്കൂളിലും പോയിട്ടില്ല.” എല്ലിയുടെ മാതാവ് പറഞ്ഞു. പ്രാദേശിക മാധ്യമത്തിലൂടെയാണ് എല്ലിയുടെ കഥ ലോകം അറിഞ്ഞത്.

“ജീവിച്ചിരിക്കുന്ന മൗഗ്ലി” എന്നാണ് എല്ലിയെ വിശേഷിപ്പിക്കുന്നത്. മുഴുവൻ സമയവും അവൻ ജീവിക്കുന്നത് വനത്തിലാണ്. മൈക്രോസിഫാലി എന്ന ശാരീരിക വെല്ലുവിളിയാണ് എല്ലി നേരിടുന്നത്. കേൾക്കുന്നതിനും സംസാരിക്കുന്നതിനും എല്ലി പ്രയാസം നേരിടുന്നുണ്ട്. എല്ലിയുടെ ജീവിതകഥ പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തതോടെ അവന്റെ ജീവിതം മാറിമറിഞ്ഞിരിക്കുകയാണ്. അച്ഛനില്ലാത്ത എല്ലിയെ വളർത്തുന്നതിനായി അമ്മയെ സഹായിക്കുന്നതിനായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button