LiteratureShort Stories

കഥ – വാർത്ത @ 2050 – ശാന്തി പാട്ടത്തിൽ

STORY NEWS AT 2050 SHANTI PATTATHIL

36 വയസ്സുള്ള ആമിനയും 68 വയസ്സുള്ള മാധവിയും 52 കാരി അൽഫോൻസയും ഒന്നു സ്വസ്ഥമായിട്ടിരുന്നത് ഇന്നാണ്! നാട്ടുവർത്തമാനങ്ങൾ പറഞ്ഞു ചിരിച്ചും കുടുംബ കാര്യങ്ങൾ പറഞ്ഞും അവരങ്ങനെ രാവിലെ തന്നെ ഒത്തുകൂടി! ബുധനാഴ്ച്ചയായതോണ്ട് പള്ളീം അമ്പലവുമൊന്നും ബാധിക്കുന്നില്ല, കെട്ടിയവന് വെച്ചുവിളമ്പേണ്ട ,മക്കളെക്കുറിച്ചും ആധിയില്ല’ പെട്ടെന്നാണ് അയാൾ കടന്നു വന്നത്. പത്രത്തിലെ ചരമ കോളമുള്ള ആ പേജ് അയാൾ ചായക്കടയിലെ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു! “ഈ 2050 ൽ പോലും ഇവിടുത്തെ പത്രക്കാർക്ക് ബോധം വരില്ലേ? വ്യത്യസ്ത മതസ്ഥരായ മൂന്നു പരേതകളുടേയും ഫോട്ടോ അടുത്തടുത്തിടാൻ ഇവർക്കെങ്ങനെ ധൈര്യം വന്നു? കേസു കൊടുക്കണം ചേട്ടൻമാരേ കേസ്: ” അയാൾ പുലമ്പിക്കൊണ്ടിരുന്നു”.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button