AstrologyKerala

പാനൂര്‍ ചെണ്ടയാട് കലുങ്കിനിടെയില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

Steel bombs seized from Panur Chendayad boulder

പാനൂര്‍: ദേശീയപണിമുടക്കില്‍ നാടാകെ അടച്ചുപൂട്ടിയിരിക്കുമ്പോഴും പാനൂര്‍ മേഖലയില്‍ ബോംബുനിര്‍മാണത്തിന് യാതൊരുക്ഷാമവുമില്ല. പണിമുടക്ക് ദിവസം മുടക്കമില്ലാതെ ബോംബുഫാക്ടറി പ്രവര്‍ത്തിക്കുന്നുവെന്നാണ് നിര്‍മാണം കഴിഞ്ഞ് വെടിമരുന്ന് ഉണങ്ങാത്ത ബോംബുകള്‍ പിടികൂടിയതോടെ തെളിഞ്ഞത്. പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചെണ്ടയാട് നടമ്മലില്‍ കലുങ്കിനടിയില്‍ കണ്ടെത്തിയ ഉഗ്രശേഷിയുള്ള രണ്ട് പുത്തന്‍ സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്.

പണിമുടക്ക് ദിവസം സ്ഥലം വൃത്തിയാക്കുന്നതിനിടെയില്‍ പ്രദേശവാസികളാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പാനൂര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനുശേഷം കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. കലുങ്കിന്റെ അടിഭാഗത്ത് പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞു പ്ലാസ്റ്റിക്ക് ബോട്ടിലില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

കണ്ണൂരില്‍ നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതിന് ശേഷം ബോംബുകള്‍ നിര്‍വ്വീര്യമാക്കുകയായിരുന്നു. നിര്‍മാണം കഴിഞ്ഞു മണിക്കൂറുകള്‍ക്കു ശേഷമുള്ള ബോംബ് കലുങ്കിനടിയിലേക്ക് മാറ്റിയെന്നാണ്‌പൊലിസിന്റെ പ്രാഥമിക നിഗമനം. എസ്. ഐ മനോഹരന്‍, എ.എസ്.ഐ സുജോയ് സി.പി.ഒ ബിജു തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളിലും പാനൂര്‍ മേഖലയില്‍ റെയ്ഡു ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button