India

സ്പുട്നിക് 5 പറന്നിറങ്ങി; റഷ്യൻ നിര്‍മിത കൊവിഡ് വാക്സിൻ ഇന്ത്യയിലെത്തി

Sputnik 5 flew; Russian-made Kovid vaccine arrives in India

ഹൈദരാബാദ്: റഷ്യ വികസിപ്പിച്ച സ്പുട്നിക് 5 വാക്സിൻ്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. കൊവാക്സിനും കൊവിഷീൽഡിനും ശേഷം രാജ്യത്തെത്തുന്ന മൂന്നാമത്തെ കൊവിഡ് 19 പ്രതിരോധ വാക്സിനാണ് റഷ്യൻ സര്‍ക്കാര്‍ സ്ഥാപനം വികസിപ്പിച്ച സ്പുട്നിക് 5. രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെയാണ് വാക്സിൻ ഹൈദരാബാദ് വിമാനത്താവളത്തിലെത്തുന്നത്.

റഷ്യയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് വാക്സിൻ ഇന്ത്യയിലെത്തിയത്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത വാക്സിൻ്റെ കസ്റ്റംസ് നടപടികള്‍ വേഗത്തിൽ പൂര്‍ത്തിയാക്കിയതായി സെൻട്രൽ ബോര്‍ഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻ്റ് കസ്റ്റംസ് ട്വിറ്ററിൽ അറിയിച്ചു. ആദ്യ ബാച്ച് വാക്സിൻ ഇന്ത്യയിലെത്തിയതായി റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും ഒരുമിച്ച് കൊവിഡിനെതിരായ യുദ്ധം ജയിക്കുമെന്ന് സ്പുട്നിക് 5 ട്വിറ്റര്‍ ഹാൻഡിൽ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിനെ ധനമന്ത്രി നിര്‍മലാ സീതാരാമൻ സ്വാഗതം ചെയ്തു.

ഇന്നു മുതൽ രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് 19 വാക്സിൻ നല്‍കാൻ അനുമതിയുണ്ടെങ്കിലും രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമാണ്. കേന്ദ്രസര്‍ക്കാരിൻ്റെ ഭാഗത്തു നിന്ന് കൂടുതലായി വാക്സിൻ വേണമെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലാണ് മൂന്നാമതൊരു വാക്സിൻ കൂടി ഇന്ത്യയിലേയ്ക്ക് എത്തുന്നത്.

രാജ്യത്ത് 12.5 കോടി ഡോസ് സ്പുട്നിക് വാക്സിൻ വിതരണം ചെയ്യാൻ റഷ്യൻ സ്ഥാപനവുമായി ഇന്ത്യൻ ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡീസാണ് കരാറൊപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യത്ത് റഷ്യൻ വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി കമ്പനി വിതരണത്തിനുള്ള അനുമതിയും വാങ്ങിയിരുന്നു.

റഷ്യയിലെ റമാലയ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇനാക്ടിവേറ്റഡ് വൈറസ് അധിഷ്ഠിതമായ സ്പുട്നിക് 5 വാക്സിൻ തയ്യാറാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഈ വാക്സിൻ ഒരു ഡോസിനു 750 രൂപയോളമാണ് വില വരുന്നത്. ഇത്തരത്തിൽ രണ്ട് ഡോസുകളാണ് ഉപയോഗിക്കേണ്ടത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button