Qatar

ഖത്തറില്‍ വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും ജീവനക്കാര്‍ക്ക് വാക്‌സിനെടുക്കാന്‍ പ്രത്യേക സംവിധാനം

Special arrangements for vaccination of employees of business establishments and others in Qatar

ദോഹ: ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന മേഖലകളിലെ ജീവനക്കാര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ വാക്സിന്‍ ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍, റസ്റ്റൊറന്റുകള്‍, റീട്ടെയില്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. ഇവര്‍ക്ക് വാക്‌സിന്‍ എളുപ്പമാക്കുന്നതിന് ലഭ്യമാക്കുന്നതിന് വാക്‌സിന്‍ ഷെഡ്യൂളിംഗ് യൂനിറ്റ് എന്ന പേരില്‍ പ്രത്യേകമായ സംവിധാനം ഒരുക്കിയിരിക്കുകയാണ് അധികൃതര്‍.

സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ജീവനക്കാര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് കൊവിഡ് പകരാനുള്ള സാധ്യത ഇല്ലാതാക്കാനും ഇവരിലെ രോഗബാധ ഉപഭോക്താക്കളെ അപകടത്തിലാക്കുന്നത് തടയാനും ലക്ഷ്യമിട്ടാണ് പദ്ധതി. മെയ് 28 മുതല്‍ ഖത്തറില്‍ കൊവിഡ് നിയന്ത്രണം ഘട്ടംഘട്ടമായി എടുത്തു കളയുമ്പോള്‍ വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് ജോലി ചെയ്യണമെങ്കില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ആരോഗ്യ മന്ത്രാലയം ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ ഷെഡ്യൂളിംഗിനായി പ്രത്യേക യൂനിറ്റ് സജ്ജീകരിച്ചത്.

തങ്ങളുടെ ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വാക്‌സിനെടുക്കുന്നതിനായി സ്ഥാപന ഉമടകളാണ് രജിസ്റ്റര്‍ ചെയ്യണ്ടത്. അല്ലാതെ ജീവനക്കാര്‍ക്ക് വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. വാക്‌സിനേഷന്‍ ആവശ്യമുള്ള സ്ഥാപന ഉടമകള്‍ക്ക് VCIA@hamad.qa എന്ന ഇമെയിലില്‍ അപേക്ഷ നല്‍കാം.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button