Qatar

ദോഹ എയര്‍പോര്‍ട്ടില്‍ യാത്രക്കിടയിൽ വിശ്രമിക്കാൻ അത്യാധുനിക ഉറക്കറകള്‍ സജ്ജം

Sophisticated bedrooms to relax available in Doha Airport while traveling

ദോഹ: എയർപോർട്ടിൽ വിമാനം കാത്തിരിക്കുന്നതിനിടയില്‍ അല്‍പ്പനേരം ശാന്തമായി ഉറങ്ങണമെന്ന് തോന്നിയാൽ ഇനി വിഷമിക്കേണ്ട കോവിഡ് കാലത്ത് സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ച്‌കൊണ്ട് വിമാനത്താവളത്തില്‍ വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പഞ്ചനക്ഷത്ര വിമാനത്താവളമെന്ന് അംഗീകാരം നേടിയ ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട്.

ലോകപ്രശസ്ത ലൗഞ്ച് സേവനദാതാക്കളായ എയര്‍പോര്‍ട്ട് ഡയമെന്‍ഷന്‍സ് ആണ് ഹമദില്‍ പുതിയ സൗകര്യമൊരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ഏരിയയില്‍ ലാംപ് ബിയര്‍ പ്രതിമയുടെ തൊട്ടടുത്തായാണ് 225 ചതുരശ്ര മീറ്റര്‍ വ്യാസത്തിലുള്ള ലൗഞ്ച് ഒരുക്കിയിരിക്കുന്നത്.

50 പേര്‍ക്ക് വരെ സൗകര്യമുള്ള വിവിധ തലത്തിലുള്ള സ്ലീപ്പ് പോഡുകളും(ഉറക്കറകള്‍), കാബിനുകളുമാണ് ഇവിടെയുള്ളത്. മണിക്കൂറിന് ആണ് ചാര്‍ജ്. പുറത്ത് നിന്നുള്ള ശബ്ദത്തെ പൂര്‍ണമായും പ്രതിരോധിക്കുന്ന എയര്‍ കണ്ടീഷന്‍ ചെയ്ത ഈ അറകളില്‍ വിമാനത്തിനായുള്ള കാത്തിരിപ്പ് വേളയില്‍ വിശ്രമിക്കാം.

ഫ്‌ളെക്‌സി സ്യൂട്ട് പോഡ്, സ്ലീപ്പ് കാബിന്‍ എന്നിങ്ങനെ രണ്ടുതരം സൗകര്യമാണുള്ളത്. ചാരിയിരിക്കുന്ന സീറ്റായും ബെഡ്ഡായും ഉപയോഗിക്കാവുന്നവയാണ് ഫ്‌ളെക്‌സി സ്യൂട്ട് പോഡ്. വെളിച്ചം ക്രമീകരിക്കാവുന്ന വിളക്ക്, മൊബൈലിലോ ലാപ്‌ടോപ്പിലോ കണക്ട് ചെയ്യാവുന്ന 32 ഇഞ്ച് സ്‌ക്രീന്‍, കപ്പ് ഹോള്‍ഡറുകള്‍, ചെറിയ വേസ്റ്റ് ബിന്‍, ബാഗേജ് സ്‌റ്റോറേജ്, കോട്ട് ഷൂ ലാപ്‌ടോപ്പ് തുടങ്ങിയവ സൂക്ഷിക്കാനുള്ള കംപാര്‍ട്ട്‌മെന്റ് എന്നിവ ഇതിനകത്തുണ്ടാവും.

രണ്ട് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും സൗകര്യമുള്ള ഫാമിലി അറകളാണ് സ്ലീപ്പ് കാബിന്‍. ഡബിള്‍ ബെഡ്ഡിനൊപ്പം കുട്ടികള്‍ക്കുള്ള പുള്‍ ഔട്ട് ബെഡ്ഡും ഇതിനകത്തുണ്ടാവും. ഇതിനു പുറമേ ഒമ്പത് ബങ്ക് ബെഡ്ഡ് കാബിനുകളും ലഭ്യമാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button