കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: മലയാളി കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് ഏത്തക്കുല അയച്ചു
Solidarity for farmers' strike: Malayalee farmers send bananas to PM
കൊച്ചി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നയത്തിൽ പ്രതിഷേധം ശക്തമായി നടക്കുകയാണ്. പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് പ്രതിഷേധം നടത്തുന്നത്. അതിനിടെ, മലയാറ്റൂർ-നീലേശ്വരം മേഖലയിലെ കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏത്തക്കുലകള്‍ അയച്ച് നൽകിയാണ് പ്രതിഷേധിച്ചിരിക്കുന്നത്. പോസ്റ്റ് ഓഫീസ് വഴിയാണ് കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് അയച്ചത് എന്നാണ് റിപ്പോര്‍ട്ടർ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, സമരം ശക്തമായതോടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രവും ഉള്ളത്. മൂന്ന് കാര്‍ഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.
ഇതോടെ, കര്‍ഷക സമരം ശക്തമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സമരക്കാരുള്ളത്. അതിന്റെ ഭാഗമായി കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതിന് പുറമെ രാജ്യവ്യാപകമായി അനിശ്ചിത കാല ട്രെയിൻ തടയൽ സമരം നടത്തുന്നതിനും സംഘടനകള്‍ തീരുമാനം എടുത്തിട്ടുണ്ട്.
റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കും. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയും, ഡല്‍ഹി-ആഗ്ര ദേശീയപാതയും ഉപരോധിക്കുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കേന്ദ്രസേനയുടെ അടക്കം വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.