ഉമ്മൻ ചാണ്ടിക്കും കെസി വേണുഗോപാലിനും അബ്ദുള്ളക്കുട്ടിക്കും സോളാർ കുരുക്ക്; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്
Solar hook for Oommen Chandy, KC Venugopal and Abdullakutty; Letter to the Chief Minister requesting an inquiry
തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിക്കാരിയുടെ കത്ത്. ഈ മാസം 12-നാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ, എപി അനിൽ കുമാർ, അടൂർ പ്രകാശ്, ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
2018 ഒക്ടോബറിൽ ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ എപി അനിൽ കുമാർ, അടൂർ പ്രകാശ്, പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്ത കേസും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിലും ഹോട്ടലിലും ഔദ്യോഗിക വസതികളിലുംവെച്ച് പീഡനത്തിനിരയാക്കിയെന്നാണ് സോളാർ സംരംഭകയുടെ പരാതി. അതേസമയം, കേരളത്തിലെ തെരഞ്ഞെടുപ്പ് മേൽന്നോട്ട സമിതി അധ്യക്ഷനാണ് ഉമ്മൻ ചാണ്ടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാൽ യുഡിഎഫിന് കടുത്ത തിരിച്ചടിയാകും.