Qatar
സി.ഐ.സി ഖത്തർ സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ വർക്ഷോപ്പ് നാളെ
Social media workshop organized by CIC Qatar tomorrow
ദോഹ: സിഐസി ഖത്തർ സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ വർക്ഷോപ്പ് നാളെ ഒക്ടോബർ 1 വ്യാഴാഴ്ച വൈകുന്നേരം 6.30ന് നടക്കും. ഫേസ്ബുക്ക് : സ്ട്രാറ്റജി & എൻഗേജ്മെൻറ് എന്ന തലകെട്ടിൽ സംഘടിപ്പിക്കുന്ന വർക് ഷോപ്പ് സി.ഐ.സി ജനറൽ സെക്രട്ടി ആർ എസ്.അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്യും.
ആരോഗ്യകരവും രചനാത്മകവുമായ ഫെയ്സ് ബുക്ക് ഇടപെടലുകളുടെ നൂതന രീതികൾ, ഫെയ്സ് ബുക്കിൽ നിരന്തരം പ്രകടമാകുന്ന നിഷേധപ്രവണതകൾ തുടങ്ങി വിവിധ തലങ്ങളിൽ കേന്ദ്രീകരിച്ചുള്ള വർക്ക്ഷോപ്പിന് പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്
സജീദ് ഖാലിദ്, സോഷ്യൽ മീഡിയ ട്രെയ്നർ അംജദ് അലി ഇ എം എന്നിവർ നേതൃത്വം നൽകും.
വിശദാംശങ്ങൾക്ക് സി ഐ സി മീഡിയാ റിലേഷൻസ് വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ:33524906, ഇമെയിൽ: cicmediarelations@gmail.com