Qatar

പ്രതിഷേധ പരിപാടികൾക്ക് നേരെ പോലീസ് നടത്തിയ നരനായാട്ട് സോഷ്യൽ ഫോറം ഖത്തർ അപലപിച്ചു

Social Forum Qatar condemned

ദോഹ: എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീറലിയെയും സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സി എ റഊഫിനെയും അന്യായമായി പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പാർട്ടി നടത്തിയ പ്രതിഷേധ പരിപാടികൾക്ക് നേരെ പോലീസ് നടത്തിയ നരനായാട്ട് ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മറ്റി പ്രസ്ഥാപനയിൽ പറഞ്ഞു.

പിണറായി സർക്കാർ അധികാരത്തിലേറിയത് മുതൽ കഴിഞ്ഞ നാല് വർഷത്തിലധിമായി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മുസ്ലിം വിരുദ്ധ നിലപാടുകളുടെ അവസാനത്തെ ഉദാഹരണമായിരുന്നു പാലക്കാട് രണ്ട് ചെറുപ്പക്കാരുടെ അറസ്റ്റും വർഗിയധിക്ഷേപമുൾപ്പെടെ സ്റ്റേഷനിൽ വെച്ച് നടന്ന പീഢനവും പോലീസിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ വിമർശിക്കുന്നവരെ മുഴുവൻ ഭീഷണിപ്പെടുത്തിയും കള്ളക്കേസിൽ ക്കുടുക്കിയും പീഡിപ്പിക്കുക എന്നത് ഇടത് പക്ഷത്തിന്റെയും സി പി എമ്മിന്റെയും നയമാണോ എന്ന് മുഖ്യമന്ത്രിയും മുന്നണിയും വ്യക്തമാക്കണമെന്ന് സോഷ്യൽ ഫോറം പ്രസ്ഥാപിച്ചു.

കേരള പോലീസിൽ വർദ്ധിച്ച് വരുന്ന സംഘ് പരിപാര കൂറ് വരും നാളുകളിൽ രാഷ്ട്രീയ കേരളത്തിന് ഉൽക്കണ്ഠയും ആശങ്കയുമുളവാക്കുന്നതാണെന്നും യോഗം വിലയിരുത്തി. ഉസ്മാൻ ആലുവ, അഹമ്മദ് കടമേരി, അശ്റഫ് പയ്യോളി, ശഫീഖ് പായേത്ത് എന്നിവർ സംസാരിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button