India

എംഎൽഎമാരെ റാഞ്ചുമോ?; ആശങ്കയിൾ ബിഹാർ കോൺഗ്രസ്

Snatch of MLAs; Concerned Bihar Congress

പട്ന: ബിഹാര്‍ നിയമസഭാ വോട്ടെണ്ണലിനു മുന്നോടിയായി മുൻകരുതൽ നടപടിയെന്ന നിലയ്ക്ക് രണ്ട് മുതിര്‍ന്ന നേതാക്കളെ നിരീക്ഷണത്തിനായി ബിഹാറിലേയ്ക്ക് അയച്ച്. തെരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കാനുള്ള സാധ്യതകള്‍ മുന്നിൽക്കണ്ടാണ് കോൺഗ്രസിന്റെ നീക്കമെന്നാണ് ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബര്‍ 10 ചൊവ്വാഴ്ചയാണ് ബിഹാറിൽ വോട്ടെണ്ണൽ. ആര്‍ജെഡിയും കോൺഗ്രസും നയിക്കുന്ന മഹാസഖ്യത്തിന് എൻഡിഎയ്ക്കു മേൽ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാൽ മുൻപു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആവര്‍ത്തിച്ച റിസോര്‍ട്ട് വാസം ഉള്‍പ്പെടെയുള്ള അധ്യായങ്ങള്‍ ഒഴിവാക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

പാര്‍ട്ടി ജനറൽ സെക്രട്ടറിമാരായ രൺദീപ് സിങ് സുര്‍ജേവാലാ, അവിനാഷ് പാണ്ഡേ എന്നിവരെയാണ് സോണിയ ഗാന്ധി നിരീക്ഷകരായി അയച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്ന ദിവസവും അതിനു ശേഷം സംസ്ഥാനത്ത് ഉണ്ടാകുന്ന രാഷ്ട്രീയനീക്കങ്ങളും ശ്രദ്ധിക്കുകയും കേന്ദ്രനേതൃത്വത്തോട് ആലോചിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുകയാണ് രണ്ട് നേതാക്കളുടെയും ചുമതലയെന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വാര്‍ത്താ ഏജൻസിയായ എൻഐയുടെ റിപ്പോര്‍ട്ട്. ഇതിനു പുറമെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്ന ശേഷം സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും ഇരുനേതാക്കള്‍ക്കും പങ്കുണ്ടാകും.

ആര്‍ജെഡിയും ഇടതുപാര്‍ട്ടികളും കോൺഗ്രസും അടങ്ങുന്നതാണ് ബിഹാറിലെ മഹാസഖ്യം. 243 അംഗ ബിഹാര്‍ നിയമസഭയിൽ കേവലഭൂരിപക്ഷമായ 122 സീറ്റുകളിൽ കൂടുതൽ നേടി മഹാസഖ്യം അധികാരത്തിൽ വരുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം നിലവിലെ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ നിതീഷ് കുമാറിന് വിശ്രമിക്കാമെന്നായിരുന്നു മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിന്റെ വാക്കുകള്‍.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button