Kerala

സിസ്റ്റര്‍ അഭയാ കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

Sister Abhaya murder case Sentencing today

തിരുവനന്തപുരം: സിസ്റ്റര്‍ അഭയാ കേസിൽ ഫാ. തോമസം എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ശിക്ഷ ഇന്ന് വിധിക്കും. ചൊവ്വാഴ്ചയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

രണ്ട് കുറ്റവാളികള്‍ക്കും എതിരെ കൊലക്കുറ്റവും തെളിവ് നശിപ്പിക്കൽ കുറ്റവും കോടതി ശരിവെച്ചു. പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം സിസ്റ്റര്‍ അഭയ നേരിട്ട് കണ്ടതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.

ഒരു വര്‍ഷം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. തിരുവനന്തപുരം സിബിഐ കോടതി 11 മണിയ്ക്കാണ് വിധി പറഞ്ഞത്. ഫാ. തോമസ് എം കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ച് കടക്കല്‍, സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെയാണ് കോടതി കണ്ടെത്തിയത്.

ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അടയ്ക്കാ രാജുവിന്റെ മൊഴിയുമാണ് കേസിൽ നിര്‍ണായകമായി സിബിഐ ചൂണ്ടികാണിച്ചത്.

പ്രതികള്‍‍ കുറ്റക്കാരാണെന്ന് വിചാരണം കോടതി കണ്ടെത്തിയത് ദൈവത്തിന് നന്ദിയെന്ന് അഭയയുടെ കുടുംബം പ്രതികരിച്ചു. കോടതിയ്ക്ക് നന്ദിയെന്ന് അഭയയുടെ സഹോദരന്‍ പറഞ്ഞിരുന്നു. വിധിയില്‍ സന്തോഷമെന്ന് മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ എം എല്‍ ശര്‍മ്മ പറഞ്ഞു. അഭയ കേസ് ആദ്യം അന്വേഷിച്ച സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ് വികാര നിര്‍ഭരനായി മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button