പ്രോട്ടോക്കോൾ പാലിക്കുന്ന വ്യാപാരികൾക്ക് ആദരവുമായി ഷൊർണൂർ പോലീസ്
Shoranur police pay homage to traders who follow protocol
മലയാളികളുടെ പ്രിയ ആഘോഷമായ ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം. കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ സജീവമാകുന്ന ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന സമയമാണ് ഓണക്കാലം. ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന പകർച്ചവ്യാധി കോറോണയിൽ നിന്നും നമ്മുടെ സമൂഹം മുക്തമായിട്ടില്ല.
ഇത്തവണത്തെ ഓണം മലയാളികള്‍ വളരെയധികം ശ്രദ്ധയോടെ വേണം വീട്ടില്‍ ആഘോഷിക്കേണ്ടതെന്ന് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിക്കുന്നു. സാധനങ്ങള്‍ വാങ്ങുവാൻ പുറത്ത് ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം. സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം ഒരു പ്രതിഞ്ജ പോലെ നമ്മൾ ഏറ്റെടുക്കേണ്ട സമയമാണ് ഇപ്പോൾ.
കോറോണ സമയത്ത് അക്ഷരാർത്ഥത്തിൽ ഡിജിറ്റൽ ഇന്ത്യയായി മാറിയ നമ്മുടെ സാമുഹിക അന്തരീക്ഷത്തിൽ സോഷ്യൽ മീഡിയയെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയാണ് ഷൊർണൂർ പോലീസ്. കോവിഡ് 19 പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് വ്യാപാരം നടത്തുന്ന വ്യാപാരികളെ ഷൊർണൂർ പോലീസ് ആദരിക്കും.
സ്ഥാപനങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്ക് ചെയ്തു കൊടുക്കുന്ന സൗകര്യങ്ങൾ കാണിക്കുന്ന വിധത്തിലുള്ള ഫോട്ടോകൾ സ്‌റ്റേഷനിലെ 04662222406 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് സ്ഥാപനത്തിന്റെ പേരും സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലവും വെച്ച് അയക്കുക. പൊതുജനങ്ങൾക്കും അവർ സന്ദർശിക്കുന്ന സ്ഥാപനങ്ങളുടെ ഫോട്ടോകൾ അയച്ചു കൊടുക്കാം. ഒരു സ്ഥാപനത്തിന്റെ ഒരു ഫോട്ടോ മാത്രം അയക്കുക.
ഷൊർണൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പൊതുജനങ്ങൾക്ക് സേവനം നൽകുന്ന ഏതു തരത്തിലുള്ള സ്ഥാപനങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. നിർബന്ധമായും ഈ മത്സരത്തിൽ പങ്കാളിയാകുക എന്നതു തന്നെയാണ് ഉദ്യമോദ്ദേശമെന്ന് പറയുന്നു സബ് ഇൻസ്പെക്ടറായ കെ. ഹരീഷ്. പങ്കെടുക്കുന്നവർ ഫോട്ടോകൾ സ്റ്റേഷനിലേക്ക് അയച്ചു കൊടുക്കേണ്ട വാട്സ്ആപ്പ് ലിങ്ക് താഴെ കൊടുക്കുന്നു..
https://wa.me/914662222406
തെയ്യാറാക്കിയത്
പ്രസാദ് കെ ഷൊർണൂർ