Daniel Balaji Death; Shocking News Famous Tamil Actor Daniel Balaji Passed Away : തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു
Shocking News Famous Tamil Actor Daniel Balaji Passed Away
Daniel Balaji Death; Shocking News Famous Tamil Actor Daniel Balaji Passed Away
Daniel Balaji Death
ചെന്നൈ: തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്. നെഞ്ചുവേനയെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1975 ലായിരുന്നു ഡാനിയൽ ബാലാജിയുടെ ജനനം. കമൽ ഹാസന്റെ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള ആദ്യ പ്രവേശനം. ശേഷം ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും ഡാനിയൽ ബാലാജി അഭിനയിച്ചിട്ടുണ്ട്.
വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ഡാനിയൽ ബാലാജിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ഡാനിയൽ ബാലാജി ശ്രദ്ധനേടിയിരുന്നു. ഡാനിയൽ ബാലാജിയുടെ മരണത്തിൽ സിനിമാലോകം അനുശോചനമറിയിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ ഇന്ന് നടൻ്റെ വസതിയിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
<https://zeenews.india.com/malayalam/movies/famous-tamil-actor-daniel-balaji-passes-away-due-to-heart-attack-in-chennai-191028