ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേർക്ക് ദാരുണാന്ത്യം; സംഭവം ദക്ഷിണാഫിക്കയിൽ
Shocking News Bus plunges off South Africa bridge killing 45 l Bus Accident In South Africa
Shocking News Bus plunges off South Africa bridge killing 45 l Bus Accident In South Africa
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ചതിലൂടെ പൊലിഞ്ഞത് 45 പേരുടെ ജീവൻ. സംഭവത്തിൽ ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബോട്‍സ്വാന തലസ്ഥാനമായ ഗബൊറോണിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനക്കായി വന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ബസ് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ചതോടെയാണ് തീ പടർന്നത്. അപകടത്തെ തുടർന്ന് അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്.
Malayalam News Latest
പത്തനംതിട്ടയിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. സംഭവം നടന്നത് പത്തനംതിട്ട തുമ്പമണ്ണിലാണ്. ഇന്നലെ രാത്രി 11:15 ഓടെയായിരുന്നു അപകടം.
തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ, ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം എന്നിവരാണ് മരിച്ചത്. ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ച രണ്ടുപേരും കാർയാത്രികരാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
Malayalam News Latest
<https://zeenews.india.com/malayalam/world/45-people-burnt-to-death-after-bus-fell-into-a-canyon-and-caught-fire-in-south-africa-190929