‘ബുള്ളറ്റിൽ ശിവനും പാർവതിയും’; ഇന്ധനവിലക്കെതിരെ വെറൈറ്റി പ്രതിഷേധം
'Shiva and Parvati in Bullet'; Variety protests against fuel prices

ഗുവാഹത്തി: രാജ്യത്തെ വിലവർധനവിനെതിരെ വ്യത്യസ്ത രീതിയിൽ പ്രതിഷേധവുമായി നിറത്തിൽ ഇറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവന്‍റെ വേഷം ധരിച്ചാണ് അസമിൽ യുവാവ് രംഗത്തെത്തിയത്. ബിരിഞ്ചി ബോറ എന്ന യുവാവാണ് പരിഹാസരൂപേണ ശിവവേഷത്തിൽ ബൈക്ക് ഓടിച്ച് നിരത്തിൽ ഇറങ്ങിയത്.
മതവികാരം വൃണപ്പെടുത്തി എന്ന കുറ്റമാണ് ബിരിഞ്ചി ബോറക്കെതിരെ ചുമത്തിയിരിക്കുന്നത്. മോദി സർക്കാരിന് കീഴിൽ ഇന്ധനവില കൂടുന്നതായി അഭിനയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. നാഗാവി എന്ന സ്ഥലത്ത് ഇന്നലെയാണ് സംഭവം നടന്നത്. പരിഷ്‌മിത എന്ന യുവതി ബിരിഞ്ചിക്കൊപ്പം പാർവതിയുടെ വേഷവും കെട്ടിയിരുന്നു. ഇരുവരും ബൈക്കിൽ സഞ്ചരിച്ച് വഴിയിൽ വെച്ച് ഇന്ധനം തീർന്നുവെന്ന് അഭിനയിച്ച് കാണിച്ചാണ് പ്രതിഷേധിച്ചത്. തുടർന്ന് ശിവനും പാർവതിയും തമ്മിൽ തർക്കിക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഇരുവരും സംസാരിച്ചു. ഒടുവിൽ വിലവർധനവിനെതിരെ പ്രതികരിക്കണമെന്ന് ബിരിഞ്ചി ജനങ്ങളോട് ആഹ്വാനം ചെയ്തു. വിശ്വഹിന്ദു പരിഷദ്, ബജ്രംഗ് ദള്‍ തുടങ്ങിയ സംഘടനകളാണ് ഇവർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. നഗാവ് സദര്‍ പോലീസാണ് മതസംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തത്. പിന്നീട് ഇവരെ ഉപാധികളോടെ വിട്ടയക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.