ഷൈൻ ടോമും രജിഷയും ഒന്നിക്കുന്ന ‘ലൗ’ ഐഎഫ്എഫ്‌കെയിലേക്ക്
Shine Tom and Rajisha's film 'Love' to IFFK
നടൻ ഷൈൻ ടോം ചാക്കോ, നടി രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലൗ’ ഐഎഫ്എഫ്‌കെയിലേക്ക്. ചിത്രത്തിലെ നായകനായ ഷൈന്‍ ടോം ചാക്കോ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുത്. ഐഎഫ്എഫ്‌കെ വേദിയില്‍ ഏവരും ചിത്രം കാണാന്‍ ശ്രമിക്കണമെന്നും ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.
പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ സ്വന്തമാക്കിയ അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, വീണ നന്ദകുമാര്‍, ജോണി ആന്‍റണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായുള്ളത്.
ഖാലിദ് റഹ്മാന്‍, നൗഫല്‍ അബ്ദുള്ള എന്നിവരാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ജൂണ്‍ 22നാണ് കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊച്ചിയിലെ ഒരു ഫ്ലാറ്റിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്. ജൂലൈ 15ന് ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഒക്ടോബര്‍ 15ന് യുഎഇയിൽ റിലീസ് ചെയ്തിരുന്നു. 25-ാമത് ഐഎഫ്എഫ്‌കെയില്‍ ലൗ കൂടാതെ ‘ചുരുളി’, ‘ഹാസ്യം’, ‘സീ യൂ സൂണ്‍’, ‘വാങ്ക്’, ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’, ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേർഷൻ 5.25’ തുടങ്ങി 12 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2021 ഫെബ്രുവരി 12-19 വരെയാണ് ഐഎഫ്എഫ്‌കെ പ്രദര്‍ശനം.