ശിഹാബ് തങ്ങൾ മാനവികതയുടെപര്യായം: കെ. മുഹമ്മദ് ഈസ
Shihab Thangal Synonym for Humanity: K. Muhammad Issa
ദോഹ : ശിഹാബ് തങ്ങൾ മാനവികതയുടെപര്യായമാണെന്ന് ഖത്തർ കെ എം സി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ. മുഹമ്മദ് ഈസ. ഖത്തർ കെ എം സി സി പെരിന്തൽമണ്ണ മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ചശിഹാബ് തങ്ങൾ അനുസ്മരണസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ശിഹാബ് തങ്ങളുമായുള്ള വിലമതിക്കാനാകാത്ത അപൂർവ നിമിഷങ്ങളും അനുഭവങ്ങളും മുഹമ്മദ് ഈസ അനുസ്മരണ
പ്രഭാഷണത്തിൽ പങ്കുവെച്ചു.
കെ എം സി സി പെരിന്തൽമണ്ണ മണ്ഡലംആക്റ്റിങ് പ്രസിഡന്റ് ബഷീർ ഫൈസി അധ്യക്ഷത വഹിച്ച.ചടങ്ങിൽ ആക്റ്റിങ് സെക്രട്ടറി ഫാസിൽ ഫിറോസ് സ്വാഗതം പറഞ്ഞു.കെ എം സി സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു.
കോവിഡ്മാനദണ്ഡങ്ങളോടെ ഇന്ത്യൻ കൾച്ചറൽ സെന്ററിലെഅശോകഹാളിൽനടന്നചടങ്ങിൽ
എക്സി ക്യുട്ടീവ് അംഗംഫുളയിൽ ആശംസാപ്രസംഗം നടത്തി.പ്രോഗ്രാം കോർഡിനേറ്റർ ഫാസിൽ നെച്ചിയിൽനന്ദിപ്രകാശിപ്പിച്ചു.
ഷഫീഖ് അറക്കൽ