EntertainmentQatar

പ്രവാസ ലോകത്തെ അനുഭവങ്ങളുടെ നേർകാഴ്ചകളുമായി ഷജീർ പപ്പയുടെ “അലാറം”; ചിത്രം യുട്യൂബിൽ വന്പൻ ഹിറ്റ്

Shajeer Papa's film "Alarm" with direct views of the expatriate life; The movie is a huge hit on YouTube

ദോഹ: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷജീര്‍ പപ്പ പൂര്‍ണമായും പുതുമുഖങ്ങളെ അണി നിരത്തികൊണ്ട് ചിത്രീകരിച്ച “അലാറം” എന്ന ഹ്രസ്വ ചിത്രം മലയാളികളുടെ മനസിനെ കീഴടക്കി മുന്നേറുന്നു. പ്രവാസ ലോകത്തെ അനുഭവങ്ങളുടെ നേർകാഴ്ചയാണ് ചിത്രം.

പ്രവാസികളുടെ ദൈനംദിന ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന ചിത്രം പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരിക ബന്ധങ്ങളെയും എടുത്തുകാട്ടുന്നു. ഉരുൾപൊട്ടലിൽ സകലതും നഷ്ടപെട്ട ഒരു ജനതയുടെ വിലാപവും, ദൂരെ കടലിനിക്കരെ ചുട്ടുപൊള്ളുന്ന മണലാരണ്ണ്യത്തിൽ ജീവിക്കുന്ന അവരുടെ പ്രിയപ്പെട്ടവരുടെ വേദനയുമെല്ലാം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചിത്രം വരച്ചു കാട്ടുന്നു.

സ്വന്തം കഷ്ടപാടുകൾക്കിടയിലും കുടുംബക്കാരുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന ഓരോ പ്രവാസിയും ചിലപ്പഴെങ്കിലും അവരുടെ ചില ചോദ്യങ്ങളിൽ പതറി പോകുന്നു. വിലകൂടിയ സമ്മാനങ്ങളെക്കാൾ വലുതാണ് സ്നേഹം എന്ന വലിയ സന്ദേശമാണ് ചിത്രം നൽകുന്നത്.

പപ്പ മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ ഷജീർ പപ്പ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്.

ബദറുദ്ധീന്‍, അനസ്, ഹാരിസ് തലയിലത്ത് എന്നിവർ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

റാഷി അല്‍ത്തൂവ ചിത്ര സംയോജനവും ഹുസൈന്‍ കുന്നത് ഛായാഗ്രഹണ സഹായിയും രഞ്ജിത്ത് ശബ്ദ നിയന്ത്രനാവും അലന്‍ രാജു പശ്ചാത്തല സംഗീതവും സനൂപ് ഹൃദയനാഥ് ശബ്ദലേഖനവും സൈമണ്‍ ആന്റണി സൗണ്ട് എഫക്റ്റും നിര്‍വഹിച്ചിരിക്കുന്നു.

യൂട്യൂബിൽ വന്പൻ ഹിറ്റായി മാറിയിക്കുകയാണ് ഈ കൊച്ചു ചിത്രം.

ചിത്രം കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button