Kerala

ശബരിമല വിമാനത്താവളം; സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന് ഹൈക്കോടതി സ്റ്റേ

Shabarimala Airport Malayalam News

Shabarimala Airport Malayalam News

കൊച്ചി: ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ചയാണ് ഹൈക്കോടതി പുറത്താക്കിയത്. ബിലീവേഴ്സ് ചർച്ചിന്റെ കീഴിലുള്ള ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജയിലാണ് ജസ്റ്റിസ് വിജു എബ്രഹാം അധ്യക്ഷനായ ബെഞ്ച് തീരുമാനമെടുത്തത്. കഴിഞ്ഞവർഷം മാർച്ചിലാണ് 441 വ്യക്തികൾ ഉടമസ്ഥർ ആയിട്ടുള്ള1000. 28 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.  എന്നാൽ സാമൂഹിക ആഘാത പഠനത്തിന്റെയും ഭൂമിയുടെ ഉടമ ഉടമസ്ഥാവകാശ നിർണയത്തിന്റെയും നിയമസാധ്യതകൾ സംബന്ധിച്ച ആശങ്കകൾ കാരണമാണ് നടപടികൾ നിർത്തിവച്ചത്.

ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്‍ഞാപനമിറക്കി എന്നതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൂടാതെ സർക്കാറിന് കീഴിലുളള സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് ആണ് സാമൂഹിക ആഘാത പഠനം നടത്തിയതെന്ന ആക്ഷേപവും ഉയരുന്നു. കേന്ദ്ര സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ആരോപണം ഉയരുന്നു.

ഭൂമി ഏറ്റെടുക്കുന്നതിലൂടെ 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ട് ബാധിക്കുമെന്നാണ് പരിസ്ഥിതി ആഘാത പറന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ 221 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടതായി വരും. കൂടാതെ, റബ്ബറും തേക്കും ഉൾപ്പെടെ ഏകദേശം 325,000 മരങ്ങൾ മുറിക്കേണ്ടതുണ്ട്. ഇവയെല്ലാം പരി​ഗണിച്ചാണ്  കോടതി ഭൂമി ഏറ്റെടുക്കൽ  വിജ്ഞാപനം  സ്റ്റേ ചെയ്തത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button