ആശുപത്രി ശുചിമുറിയില്‍ കുളിക്കാൻ കയറിയ പെൺകുട്ടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ
Sexual Assault Malayalam News
Sexual Assault Malayalam News
ആലപ്പുഴ: ആലപ്പുഴയില്‍ പത്ത് വയസുകാരിക്കുനേരെ അതിക്രമം. സംഭവത്തിൽ പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ കുട്ടി കുളിക്കാൻ കയറിയപ്പോഴാണ് പ്രതി കയറിപ്പിടിക്കാൻ ശ്രമിച്ചത്.
കുട്ടിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അമ്മയ്ക്കൊപ്പം ആശുപത്രിയിൽ നിൽക്കുകയായിരുന്നു കുട്ടി. ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് അതിക്രമം നടന്നത്. പ്രതി കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി നിലവിളിച്ചു. ഇതുകേട്ടെത്തിയ ആളുകളാണ് പ്രതിയെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.
കണ്ണൂർ: വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് വിധിച്ചിട്ടുണ്ട്. വിധിയിൽ സന്തോഷമുണ്ടെന്നും തൃപ്തികരമാണെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു.
സംഭവത്തിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രണയനൈരാശ്യത്തിന്റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു.
29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ ഉണ്ടായിരുന്നത്. വിഷ്ണുപ്രിയയുടെ വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശിയായിരുന്നു കേസിലെ പ്രധാന സാക്ഷി. പ്രതി ആയുധം വാങ്ങിയതിന്റെയും പാനൂരിൽ എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
2022 ഒക്ടോബർ 22നാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. വിഷ്ണുപ്രിയയുടെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്ന വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. മരിച്ച ശേഷവും പത്തിലധികം തവണ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.