കൊവിഡ് മാറിയിട്ടും കടുത്ത ചുമ; വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Severe cough, though the covid has changed; VS Sunilkumar was admitted to the hospital

തൃശൂര്‍: രണ്ട് തവണ കൊവിഡ് 19 ബാധിതതനായ മന്ത്രി വി എസ് സുനിൽകുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡാനന്തര ചികിത്സയ്ക്കിടെ കടുത്ത ചുമയെത്തുടര്‍ന്നാണ് വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ തൃശൂര്‍ മെഡിക്കൽ കോളേജിലാണ് മന്ത്രി.
മുൻപ് രണ്ട് തവണ കൊവിഡ് 19 ബാധിതനായ വിഎസ് സുനിൽകുമാറിനു മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. അലര്‍ജിയുടെ പ്രശ്നമുണ്ടായിരുന്നതിനാൽ 53കാരനായ വിഎസ് സുനിൽകുമാറിന് കൊവിഡ് 19 വാക്സിൻ സ്വീകരിക്കാനും കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സുനിൽകുമാറിന് ആദ്യം കൊവിഡ് ബാധിച്ചത്. സംസ്ഥാന സര്‍ക്കാരിൻ്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ എറണാകുളം ജില്ലയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹത്തിന് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയായിരുന്നു രോഗം ബാധിച്ചത്. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും കൊവിഡ് ബാധിച്ചു. ശ്വാസകോശരോഗത്തിന് ഇൻഹേലര്‍ ഉപയോഗിക്കുന്ന സുനിൽകുമാറിന് രക്താതിസമ്മര്‍ദ്ദവും പ്രമേഹവുമുണ്ട്.
കൊവിഡ് 19 രണ്ടാമതും ഭേദപ്പെട്ടതിനു പിന്നാലെ കൊവിഡ് 19 വിഷമതകള്‍ വ്യക്തമാക്കി മനോരമ ദിനപത്രത്തിൽ കുറിപ്പെഴുതിയിരുന്നു. കൊവിഡ് 19 വെടിയുണ്ട പോലെയാണെന്നും വെടിയുണ്ട പുറത്തെടുത്താലും അതുണ്ടാക്കുന്ന മുറിവുകള്‍ ശരീരത്തിലുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് ശ്വാസതടസ്സം തുടരുന്നുണ്ടെന്നും മന്ത്രി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.