Qatar

ഏഴാമത് ചാലിയാർദോഹ സ്പോർട്സ് ഫെസ്റ്റ്: ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 4ന്

Seventh Chaliyardoha Sports Fest: Football Tournament on December 4th

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൽ “ചാലിയാർ ദോഹ” നടത്തി വരാറുള്ള സ്പോർട്സ് ഫെസ്റ്റ് ഈ വർഷം നേരത്തേ ആരംഭിക്കുകയാണ്. ഡിസംബർ 4, വെള്ളിയാഴ്ച ഫുട്ബോൾ ടൂർണമെന്റോടെ ഫെസ്റ്റിന്ന് സമാരംഭം കുറിക്കുകയാണ്. മതാർഖദീം അമേരിക്കൻ അക്കാദമി സ്കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്‍ബോൾ ടൂർണമെന്റിന് മുന്നോടിയായി ഏഴാമത് സ്പോർട്സ് ഫെസ്റ്റ് ഔദോഗിക പ്രഖ്യാപനവും നടക്കുന്നതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ മത്സരങ്ങളുടെ സുഖമമായ നടത്തിപ്പിന് വേണ്ടിയാണ് ഈ വർഷം നേരത്തെ തന്നെ കായിക മത്സരങ്ങൾ ആരംഭിക്കുന്നത്.

ചാലിയാർ നദീ തീരത്തുള്ള 16 പഞ്ചായത്തുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ബാഡ്മിന്റൺ, ക്രിക്കറ്റ്‌ ടൂർണമെന്റുകളും വരും ദിവസങ്ങളിൽ ചാലിയാർ ദോഹ സംഘടിപ്പിക്കുന്നുണ്ട്.

ഖത്തർ റെസിഡന്റ് പെർമിറ്റുള്ള ചാലിയാർ തീര പഞ്ചായത്തുകളിലെ അംഗങ്ങൾക്കാണ് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുക. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും മത്സരങ്ങൾ നടത്തപ്പെടുകയെന്ന് ചാലിയാർ ദോഹ ഭാരവാഹികൾ അറിയിച്ചു.

Chaliyardoha Sports Fest 2

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button