‘സീ യു സൂണ്‍’ ഉടന്‍ ആമസോൺ പ്രൈമിൽ; ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍
‘See You Soon’ will soon be on Amazon Prime; Fahad Fazil-Mahesh Narayanan
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സി യു സൂണ്‍. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമയെന്ന പ്രത്യകതയും സീ യു സൂണിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രെെമിലൂടെയാണ് സീ യു സൂണ്‍ റിലീസ് ചെയ്യുന്നത്.
പൂര്‍ണമായും ഐ ഫോണില്‍ ചിത്രീകരിച്ച സിനിമ സെപ്തംബര്‍ ഒന്നിനാണ് ആമസോണ്‍ പ്രെെമില്‍ റിലീസ് ചെയ്യുക. ഒന്നര മണിക്കൂര്‍ മാത്രം ദെെര്‍ഘ്യമുള്ള ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും റോഷന്‍ മാത്യുവുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ടേക്ക് ഓഫിനും മാലിക്കിനും ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രമാണ് സീ യു സൂണ്‍.
ഫഹദ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം. സിനിമയുടെ ടീസര്‍ ഉടനെ തന്നെ പുറത്തിറക്കും.