Kerala

സെക്രട്ടറിയേറ്റിലെ തീപിടിത്തം; പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി

Secretariat fire; The Governor handed over the complaint filed by the Leader of the Opposition to the Chief Minister

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ഉണ്ടായ സംഭവത്തിൽ ഗവർണർ ഇടപെടുന്നു. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രതിപക്ഷ നേതാവിന്റെ കത്തിൽ ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലഴ്‌ത്തിയ തീപിടിത്തത്തിൽ ഇടപെടണമെന്ന് ഗവർണറോട് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സംഭവ ദിവസം ഗവർണറെ കണ്ട ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ച് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, തീപിടിത്തത്തിന് പിന്നിൽ അട്ടിമറി ശ്രമം നടന്നിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല. തീപിടിത്തം ഉണ്ടാകുന്നതിന് മുൻപ് സംഭവസ്ഥലത്തോ പരിസരത്തോ ആരും ഉണ്ടായിരുന്നില്ല. അടഞ്ഞ് കിടന്ന മുറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടാകുന്നതിന് മുൻപ് ആരും മുറിയിലേക്ക് പ്രവേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമങ്ങൾ നടന്നതായുള്ള സൂചനകൾ ലഭ്യമല്ലെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘവുമാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം നടത്തുന്നത്. അതേസമയം തീപിടിത്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.

തീപിടിത്തത്തിൽ പൊതുഭരണവിഭാഗം അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എപി രാജീവൻ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. ഗസറ്റ് നോട്ടിഫിക്കേഷനുകളുടെ പകർപ്പും ഗസ്റ്റ് ഹൗസുകൾ അനുവദിച്ച മുൻകാല ഫയലുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് പരാതി. തീപിടിത്തത്തില്‍ കത്തി നശിച്ചത് മുന്‍ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്തതിന്റെ രേഖകളുമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button