Kerala
സെക്രട്ടറിയേറ്റ് തീപിടുത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ല
Secretariat fire: No evidence of short circuit
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടുത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും സ്ഥിരീകരണമുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത കണ്ടെത്താനായില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. ഫാന്‍ ഉരുകിയതിനും കാരണം വ്യക്തമല്ല. ഫയലുകള്‍ കത്തിനശിച്ച തീപിടിത്തം സംബന്ധിച്ച് വീണ്ടും ദുരൂഹതയേറുകയാണ്. തീപിടുത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.