Kerala

രണ്ടാമത്തെ ഡോസ് വേഗത്തിൽ; വാക്‌സിൻ വിതരണത്തിൽ പ്രവാസികൾക്ക് ഇളവ്

Second dose faster; Concession for expatriates in vaccine supply

തിരുവനന്തപുരം: വിദേശത്ത് പോകുന്നവർക്ക് കൊവിഡ്-19 പ്രതിരോധ വാക്‌സിൻ നൽകുന്നതിൽ മുൻഗണന നൽകാൻ സർക്കാർ തീരുമാനം. ജോലി – പഠനം എന്നീ ആവശ്യങ്ങളായി പോകുന്നവർക്കാകും പ്രത്യേക പരിഗണ നൽകുക.

പല രാജ്യങ്ങളും കൊവാക്‌സിൻ അംഗീകരിക്കാത്തതിനാൽ കൊവിഷീൽഡ് വാക്‌സിനാകും ഇവർക്ക് നൽകുക. രണ്ട് ഡോസുകൾക്കിടെയിലുള്ള ഇടവേളയും കുറയ്‌ക്കും. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് നാല് മുതൽ ആറ് ആഴ്‌ചവരെ കഴിഞ്ഞവർക്ക് രണ്ടാമത്തെ ഡോസ് നൽകാനാണ് അർക്കാർ തീരുമാനം.

കേരള സർക്കാർ പണം കൊടുത്ത് വാങ്ങിയ വാക്‌സിനായിരിക്കും പ്രവാസികൾക്കും പഠനത്തിൻ്റെ ആവശ്യത്തിനായി പോകുന്നവർക്കും നൽകുക. ഇതിനൊപ്പം പാസ്‌പോർട്ട് നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയ പ്രത്യേക സർട്ടിഫിക്കറ്റും നൽകും. അതാത് ജില്ലാ മെഡിക്കൽ ഓഫീസർമാർക്കാകും ഇതുസംബന്ധിച്ച ചുമതലയുണ്ടായിരിക്കുക.

പ്രത്യേക ആനുകൂല്യങ്ങൾ നേടേണ്ടവർ വിദേശത്ത് ജോലി ചെയ്യുന്നത് വ്യക്തമാക്കുന്ന രേഖകളായ വിസയു അഡ്‌മിഷൻ രേഖകളും ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ ഹാജരാക്കണമെന്നും സർക്കാർ വ്യക്തമാക്കി. വാക്‌സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകണമെന്ന ആവശ്യം ശക്തമായതോടെയാണ് സർക്കാരിൻ്റെ നിർണായക ഇടപെടൽ ഉണ്ടയത്.

പല വിദേശ രാജ്യങ്ങളും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തുന്നത് പതിവാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവര്‍ക്ക് വാക്‌സിനേഷൻ സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കും. ആരോഗ്യമന്ത്രി വിണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button