Kerala

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

Seas likely to be rough; Fishing is prohibited

തിരുവനന്തപുരം: അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലയ്ക്കും സാധ്യത. ഓഗസ്റ്റ് നാലുവരെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. തിങ്കളാഴ്ച രാവിലെ മുതൽ അറബിക്കടലിൽ ഒരു മീറ്ററിൽ അധികം ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അഞ്ചു ദിവസം അറബിക്കടലിൽ മത്സ്യബന്ധനം പാടില്ലെന്ന് അധികൃതർ നിർദേശം നൽകി.

ഞായറാഴ്ച അർധരാത്രിയോടെ ട്രോളിങ് നിരോധനം അവസാനിക്കും. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ സാധ്യത ഉള്ളതിനാൽ ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം. അറബിക്കടലിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതൽ കാണിക്കുന്നതായും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം അടുത്ത നാലു ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലേർട്ട്

01-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
02-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.
03-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

യെല്ലോ അലർട്ട്

01-08-2022: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ.
02-08-2022: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
03-08-2022: കണ്ണൂർ, കാസർകോട്.
04-08-2022: തിരുവനന്തപുരം, കൊല്ലം.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button