ഒക്‌ടോബർ 15 മുതൽ സ്‌കൂളുകൾ തുറക്കാം; പുതിയ മാർഗരേഖ പുറപ്പെടുവിച്ച് കേന്ദ്രം
Schools can open from October 15; Center Gov. issues new guidelines
ന്യൂഡൽഹി: അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഒക്‌ടോബർ 15 മുതൽ രാജ്യത്തെ സ്‌കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന നിർദേശം നൽകിയതിന് പിന്നാലെ സ്‌കൂളുകളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കുന്നതിൽ മാർഗരേഖ പുറത്തിറക്കി. സാഹചര്യങ്ങൾ പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് ആന്തിമതീരുമാനം സ്വീകരിക്കാമെന്ന് വ്യക്തമാക്കിയാണ് മാർഗനിർദേശം പുറത്തിറക്കിയത്.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളും സാഹചര്യങ്ങൾ അടിസ്ഥാനമാക്കി എസ്ഒപി പുറത്തിറക്കണം. കൊവിഡ്-19 പശ്ചാത്തലത്തിൽ വീട്ടിൽ ഇരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അതിനുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകണം. സ്‌കൂളുകളിൽ വരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം. കണ്ടെയ്‌ൻമെന്റ് സോണുകളിലുള്ള വിദ്യാർഥികൾ സ്‌കൂളുകളിൽ വരേണ്ടതില്ലെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
തിരക്കൊഴിവാക്കാൻ ക്ലാസിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം. വിദ്യാർഥികളും അധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സ്‌കൂളുകളിൽ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.