മലമ്പനിയിൽ നിന്നും നാടിനെ രക്ഷിച്ചു; മന്ത്രി ശൈലജ
Saved the country from malaria; Minister Shailaja
തിരുവനന്തപുരം: സംസ്ഥാനത്ത് മലമ്പനി വ്യാപനം തടഞ്ഞെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂർ ജില്ലാശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേൽ ജനുസിൽപെട്ട മലമ്പനി കണ്ടെത്തിയത്. ഉടൻ തന്നെ മാർഗരേഖ പ്രകാരമുള്ള സമ്പൂർൻ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രർത്തനനങ്ങൾ ഈർജിതമാക്കുകയും ചെയ്തതിനാൽ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാൻ സാധിച്ചു, മന്ത്രി പറഞ്ഞു.
സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേൽ രോഗാണു പരത്തുന്ന മലമ്പനി റിപ്പോർട്ട് ചെയ്തു വരുന്നത്. സുഡാനിൽ നിന്ന് കേരളത്തിൽ എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഫാൽസിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേൽ കാരണമാകുന്ന മലമ്പനി. മറ്റ് മലമ്പനി രോഗങ്ങൾക്ക് സമാനമായ ചികിത്സയാണ് ഓവേൽ കാരണമാകുന്ന മലമ്പനിക്കും നല്കുന്നത്.
കേരളത്തിൽ അപൂർവമാണ് ഇത്തരം ജനുസിൽപെട്ട മലമ്പനി റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പൊതുവെ വെവാക്‌സ്, ഫാൽസിപ്പാറം എന്നീ രോഗാണുക്കളാണ് മലമ്പനിയ്ക്ക് കാരണമായി കണ്ടുവരുന്നത്, മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.