Gulf News

സൗദി കുട്ടികള്‍ ഇനി രാമായണവും മഹാഭാരതവും പഠിക്കും

Saudi children will now learn the Ramayana and the Mahabharata

റിയാദ്: സൗദിയിലെ പാഠ്യപദ്ധതി അടിമുടി മാറുന്നു. മറ്റ് രാജ്യങ്ങളിലെ ചരിത്രവും സംസ്‌കാരവും കുട്ടികള്‍ക്ക് പാഠ്യവിഷയമാക്കിയാണ് പുതിയ രീതി കൊണ്ടുവരുന്നത്. ഇതിലൂടെ വ്യത്യസ്ത സംസ്‌കാരങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് അറിയാന്‍ പ്രയോജനപ്പെടുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ നയം.

ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് രാമായണവും മഹാഭാരതവും പാഠ്യവിഷയമാക്കും. ആഗോള പ്രാധാന്യമുള്ള ഇന്ത്യന്‍ സംസ്‌കാരങ്ങളായ യോഗയും ആയുര്‍വേദവും ഉള്‍പ്പെടുത്തും. ഇതിലൂടെ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക അറിവും വികാസവും വര്‍ദ്ധിപ്പിക്കും.

രാമായണ, മഹാഭാരതം എന്നിവയുടെ ആമുഖം കൂടാതെ ഇംഗ്ലീഷ് ഭാഷയും പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കും. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു സ്‌ക്രീന്‍ഷോട്ട് വൈറലായിരുന്നു. സൗദിയിലെ വിദ്യാഭ്യാസ മേഖലയില്‍ വരാനിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു ട്വീറ്റ്. നൗഫ് അല്‍മര്‍വായീ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ച ട്വീറ്റില്‍ തന്റെ മകന്റെ സോഷ്യല്‍ സ്റ്റഡീസ് പരീക്ഷയില്‍ ഹിന്ദുമതം, ബുദ്ധമതം, രാമായണം, മഹാഭാരതം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. ചോദ്യപേപ്പറിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തിയാണ് ട്വീറ്റ് പങ്കുവെച്ചത്.

സൗദിയില്‍ ആദ്യമായി സാക്ഷ്യപ്പെടുത്തിയ പദ്മ ശ്രീ അവാര്‍ഡ് ജേതാവ് കൂടിയായ നൗഫ് ഏപ്രില്‍ 15 നാണ് രാജ്യത്തെ പുതിയ പാഠ്യപദ്ധതിയെ കുറിച്ച് ട്വീറ്റ് പങ്കുവെച്ചത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button